ആത്മീയ സംഗമത്തിനു ഹൂസ്റണില്‍ തുടക്കം
Friday, July 24, 2015 8:10 AM IST
ഹൂസ്റണ്‍: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്റെ പന്ത്രണ്ടാമത് സമ്മേളനത്തിനു പ്രാര്‍ഥനാനിര്‍ഭരമായ തുടക്കം. സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക ഓഡിറ്റോറിയത്തില്‍ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി വ്യാഴാഴ്ച വൈകുന്നേരം നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ ഡോ. ഗവീര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിര്‍വഹിച്ചു.

ആദ്യമായാണു വിവിധ ഇടവകകളില്‍നിന്നായി 570ല്‍പരം സഭാ വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തില്‍ വിശ്വാസസമൂഹത്തിന്റെ ഇത്രയധികം പങ്കാളിത്തമുണ്ടാകാന്‍ പ്രയത്നിച്ച കോണ്‍ഫറന്‍സ് ഭാരവാഹികളെ ഉദ്ഘാടന പ്രസംഗത്തില്‍ തിയഡോഷ്യസ് അനുമോദിച്ചു. മുംബൈ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തൂസ് മുഖ്യ സന്ദേശം നല്‍കി.

സമ്മേളനത്തിനു തുടക്കം കുറിച്ച് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, സന്നദ്ധ സുവിശേഷകസംഘം ഭാരവാഹികള്‍, വൈദികര്‍, സഭാ കൌണ്‍സില്‍, അസംബ്ളി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്നു ഗായക സംഘം സ്തുതിഗീതങ്ങള്‍ ആലപിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി റവ. ബിനോയ് തോമസ്, ട്രഷറര്‍ ഫിലിപ്പ് തോമസ്, റവ. വി.ജി. വര്‍ഗീസ്, റോയി സി. തോമസ്, ഡോ. വിനോ ഡാനിയേല്‍, ആനി ജോര്‍ജ് വര്‍ഗീസ്, കെന്‍ മാത്യു, റവ. തോമസ് മാത്യു, റവ. അലക്സ് കെ. ചാക്കോ, റവ. ഡോ. സജു മാത്യു, റവ. സാം മാത്യു, സണ്ണി സ്റീഫന്‍, റവ. മാത്യുസ് ഫിലിപ്പ്, റവ. കെ.യു. കോശി, റവ. റജി തോമസ്, റവ. പി. ചാക്കോ, റവ. ജോണ്‍സന്‍ തോമസ്, റജി കെ. വര്‍ഗീസ് എന്നിവര്‍ വേദി പങ്കിട്ടു. ചടങ്ങില്‍ സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും നടന്നു.

നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ മുഖ്യ ചിന്താവിഷയമായ ഠീ ടലലസ മിറ ളശിറ എന്ന ചിന്തയെ അധികരിച്ചുള്ള പഠനങ്ങള്‍ നടക്കും. വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനും ബന്ധങ്ങളുടെ ഐക്യത്തിനും വേദിയാകുന്ന ഈ വര്‍ഷത്തെ ഭദ്രാസന സമ്മേളനം ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം സമാപന സമ്മേളനത്തോടെ സമാപിക്കും.

റിപ്പോര്‍ട്ട്: ബെന്നി പരിമണം