ബ്രിസ്ബെയ്നില്‍ സംയുക്ത തിരുനാളിനു കൊടിയേറി
Friday, July 24, 2015 8:11 AM IST
ബ്രിസ്ബെയ്ന്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്ലിപ്പിന്റെയും സംയുക്ത തിരുനാളാഘോഷത്തിനു കൊടിയേറി.

പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുനാളിനു തുടക്കം കുറിച്ച് ഫാ. പീറ്റര്‍ കാവുംപുറം കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. ജോസ് തെക്കേമുറി സിഎംഐ, ഫാ. ജോസഫ് തോട്ടന്‍കര എംസിബിഎസ് എന്നിവര്‍ നേതൃത്വം നല്‍കി.

ജൂലൈ 24 (വെള്ളി) മുതല്‍ ഓഗസ്റ് രണ്ടു (ഞായര്‍) വരെയുള്ള തീയതികളില്‍ ബ്രിസ്ബെയ്ന്‍ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിലാണു തിരുനാളാഘോഷം.

റിപ്പോര്‍ട്ട്: ജോളി കരുമത്തി