നോയിഡയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
Saturday, July 25, 2015 8:38 AM IST
ന്യൂഡല്‍ഹി: നോയിഡ സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു.

പ്രധാന തിരുനാള്‍ ദിനമായ 26നു (ഞായര്‍) വൈകുന്നേരം 4.30ന് നോയിഡ സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫരിദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം, വാഴ്വ്, കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ അരങ്ങേറും.

തിരുനാളിനു തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ജോസഫ് മുതുപ്ളാക്കല്‍ കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു.

തിരുനാളിന്റെ ഭാഗമായി ഒന്‍പതു ദിവസങ്ങളിലായി നടന്ന വിശുദ്ധ കുര്‍ബാനക്കും നൊവേനയ്ക്കും മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍, ഫാ. ബൈജു പാലയ്ക്കല്‍, ഫാ. ജേക്കബ് നങ്ങോലിമാലില്‍, ഫാ. ഏബ്രഹാം ചെമ്പോട്ടിക്കല്‍, ഫാ. കുര്യന്‍ കൊച്ചെട്ടോന്നില്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ഫാ. ജോണ്‍ മൈലംവേലില്‍, ഫാ. ജോസഫ് പിണ്ടിക്കാനായില്‍, ഫാ. റെന്‍സണ്‍ തെക്കിനേഴത്ത്, ഫാ. ടിയോ കൊച്ചുകാവുംപുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ശുശ്രൂഷകളില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്