ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാപുരസ്കാരം: തീയതി നീട്ടി
Monday, July 27, 2015 5:16 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍നിന്നു വിദ്യാഭ്യാസ പ്രതിഭാപുരസ്കാരത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനങ്ങളുടെ ആവശ്യ പ്രകാരം 2015 ഓഗസ്റ് അഞ്ചു വരെ നീട്ടി. ഈ വര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിലവിലുള്ള അംഗങ്ങള്‍ ആണെങ്കില്‍ ഈ പുരസ്കാരത്തിന് അപേക്ഷിക്കാവുന്നതാണ്.

തൊമ്മന്‍ പൂഴിക്കുന്നേല്‍ (ചെയര്‍മാന്‍), ടോമി അംബേനാട്ട്, ബിജി സി. മാണി, ജിമ്മി കണിയാലി എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി ആണ് ഈ പുരസ്കാരത്തിന്റെ കാര്യങ്ങള്‍ ക്രോഡീകരിക്കുന്നത്. സാബു നടുവീട്ടില്‍ സ്പോണ്‍സര്‍ ചെയ്ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും പ്രശംസാപത്രവും പുരസ്കാര ജേതാവിന് ഓഗസ്റ് 29 നു ( ങമശില ഋമ ഒശഴവ ടരവീീഹ) നടക്കുന്ന ഓണാഘോഷ പരിപാടികളുടെ അവസരത്തില്‍ സമ്മാനിക്കുന്നതായിരിക്കും .

എസിടിയുടെ മാര്‍ക്ക്, ഹൈസ്കൂള്‍ ജിപിഎ എന്നിവ കൂടാതെ മറ്റെല്ലാതരത്തിലും ഉള്ള പ്രവര്‍ത്തനങ്ങളും (ഋഃൃമ ഈൃൃശരൌഹമൃ അരശ്േശശേല) , സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും, മറ്റു കലാ-സം,സ്കാരിക കഴിവുകളും അവലോകലനം ചെയ്തതിനു ശേഷം ആയിരിക്കും പുരസ്കാര ജേതാവിനെ നിര്‍ണയിക്കുന്നത്

ഈ വിദ്യാഭ്യാസ പ്രതിഭാപുരസ്കാരത്തിന്റെ അപേക്ഷ ഫോറവും മറ്റു വിശദമായ വിവരങ്ങളും ചിക്കാഗോ മലയാളി അസോസിയേഷന്‍ വെബ്സൈറ്റില്‍ (ംംം.രവശരമഴീാമഹമ്യമഹലലമീരശമശീിേ.ീൃഴ) നിന്നും ലഭിക്കുന്നതാണ്. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം