മലേറിയ വാക്സിനു യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കി
Monday, July 27, 2015 8:19 AM IST
ലണ്ടന്‍: മലേറിയയെ പ്രതിരോധിക്കാന്‍ പുതുതായി വികസിപ്പിച്ചെടുത്ത വാക്സിനു യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ) അംഗീകാരം നല്‍കി. യുകെയിലെ പ്രശസ്ത മരുന്നു നിര്‍മാതാക്കളായ ഗ്ളാക്സോ സ്മിത്ത്ലൈന്‍ (ജിഎസ്കെ) വികസിപ്പിച്ച പ്രതിരോധ വാക്സിനായ ആര്‍ടിഎസ്എസ് അല്ലെങ്കില്‍ മോസക്യൂരിക്സ് എന്ന പ്രതിരോധ മരുന്നിനാണ് യൂറോപ്യന്‍ മരുന്ന് അഥോറിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്.

യൂറോപ്പിലെ ബില്‍ ആന്‍ഡ് മെലിന്റാ ഗേറ്റ്സാണ് പരീക്ഷണത്തിനായി തുക ചെലവിട്ടത്. 56.5 കോടി ഡോളര്‍ പരീക്ഷണത്തിനായി ചെലവഴിച്ചിട്ടുണ്െടന്നാണ് വിലയിരുത്തുന്നത്. ലോകാരോഗ്യ സംഘടന പരീക്ഷണത്തെ ശാസ്ത്രീയമായി വിലയിരുത്തി ഈ വര്‍ഷാവസാനത്തിനു മുമ്പ് എവിടെയൊക്കെ മരുന്ന് ഉപയോഗിക്കാമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് മലേറിയമൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രതിരോധ മരുന്നുകള്‍ നിയമാനുസൃതം നല്‍കാമെന്നാണ് ഇഎംഎയുടെ ശിപാര്‍ശ. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2013ല്‍ ആറു ലക്ഷത്തിലധികം പേരാണ് മലേറിയ ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചര ലക്ഷം പേരും ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവരാണ്. ഇവയില്‍ 82 ശതമാനവും അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മലേറിയക്കെതിരെ പ്രതിരോധ മരുന്ന് കണ്ടത്തൊനായത് ഉയര്‍ന്നതോതില്‍ രോഗബാധ കണ്ടത്തിെയ മേഖലകള്‍ക്ക് ഉപകരിക്കുമെന്ന് ഇഎംഎ വിലയിരുത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍