ഇപ്സ്വിച്ച് ഫുട്ബോള്‍ കാര്‍ണിവല്‍ സെപ്റ്റംബര്‍ 12ന്
Tuesday, July 28, 2015 7:51 AM IST
ബ്രിസ്ബെയ്ന്‍: ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ഓള്‍ ഓസ്ട്രേലിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് (ഐഎംഎ ഫുട്ബോള്‍ കാര്‍ണിവല്‍) സെപ്റ്റംബര്‍ 12ന് ഇപ്സ്വിച്ച് സോക്കര്‍ ക്ളബ്ബ് ഗ്രൌണ്ടില്‍ നടക്കും.

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് സമ്മാനമായി ആയിരം ഡോളറും മുന്‍ എംഎല്‍എ വി.വി. ജോസഫ് മെമ്മോറിയല്‍ ട്രോഫിയും റണ്ണേഴ്സ് അപ്പിന് 500 ഡോളറും കെ.പി. അനന്തന്‍ മാസ്റര്‍ സ്മാരക ട്രോഫിയും ലഭിക്കും.

ജൂണിയേഴ്സിനെ ഉദ്ദേശിച്ചു നടത്തുന്ന ടൂര്‍ണമെന്റ് ഇത്തവണത്തെ കാര്‍ണിവലിന്റെ പ്രത്യേകതയാണ്.

ബ്രിസ്ബെയ്നിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാന്നിധ്യ, സഹകരണം പ്രതീക്ഷിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ പ്രമുഖര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: കെ.പി. ജഗ്ജീവ് കുമാര്‍