ന്യൂ ഓക്വില്‍ ആശുപത്രി ധനശേഖരണത്തിനായി മലയാളികളും
Tuesday, July 28, 2015 8:09 AM IST
ടൊറന്റോ: അത്യാധുനിക ചികിത്സാസംവിധാനങ്ങള്‍ ഒരുക്കുന്ന ന്യൂ ഓക്വില്‍ ഹോസ്പിറ്റലിന്റെ വികസനത്തില്‍ മലയാളികളും കൈകോര്‍ക്കുന്നു. മികച്ച ചികില്‍സ സംവിധാനങ്ങളും യന്ത്രോപകരണങ്ങളും മറ്റും ഉറപ്പാക്കുന്നതിനായി ഓക്വില്‍ ഹോസ്പിറ്റല്‍ ഫൌണ്േടഷന്‍ ഒരുക്കുന്ന ധനശേഖരണ യജ്ഞത്തില്‍ മലയാളികളെ പങ്കാളികളാക്കാന്‍ ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷനാണു മുന്നിട്ടിറങ്ങുന്നത്. ഓഗസ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആശുപത്രി ഡിസംബറിലാണു പ്രവര്‍ത്തനം ആരംഭിക്കുക.

60 മില്യന്‍ ഡോളര്‍ സമാഹരിക്കാനുള്ള ഫൌണ്േടഷന്റെ യജ്ഞവുമായി സഹകരിക്കുന്നതിലൂടെ ഇവിടെയുള്ള മലയാളിസമൂഹത്തിനു കൂടുതല്‍ സാമൂഹിക അംഗീകാരം ലഭിക്കുമെന്നും ഓക്വില്ലിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്കും ആശുപത്രിയുടെ സേവനം ഉപകരിക്കുമെന്നും പ്രസിഡന്റ് ബിന്‍സ് മണ്ഡപവും സെക്രട്ടറി ശിവ ചാക്കോളിയും ചൂണ്ടിക്കാട്ടി. മെഡിക്കല്‍ പ്രഫഷണലുകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍, വോളന്റിയറിംഗ് അവസരങ്ങളും ലഭിക്കും. ചാരിറ്റിക്കായി ഇക്കുറി മാറ്റിവയ്ക്കുന്ന തുകയുടെ ഒരു ഭാഗം ഇത്തരം ഒരു നല്ല കാര്യത്തിനായി വിനിയോഗിക്കാന്‍ സന്മനസ് കാണിക്കണമെന്ന് അഭ്യര്‍ഥിച്ച ഭാരവാഹികള്‍, സംഭാവനകള്‍ക്ക് ഓക്വില്‍ ഹോസ്പിറ്റല്‍ ഫൌണ്േടഷന്റെ ടാക്സ് റസീറ്റ് ലഭിക്കുമെന്നും വ്യക്തമാക്കി.

ഡയഗ്നോസ്റിക് ഇമേജിംഗ് ഉള്‍പ്പെടെ അത്യാധുനിക ചികിത്സ സംവിധാനങ്ങളും ഉപകരണങ്ങളും ഉറപ്പാക്കുന്ന ആശുപത്രിയില്‍, അണുബാധയും മറ്റും തടയുന്നതു ലക്ഷ്യമിട്ട് രോഗികളില്‍ ഭൂരിഭാഗത്തെയും സിംഗിള്‍ റൂമുകളിലാണു പ്രവേശിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്. അര്‍ബുദത്തിനുള്‍പ്പെടെ മികച്ച ചികില്‍സയും പരിചരണവുമാണ് ഇവിടെ ലഭ്യമാക്കുക.

നാളെകളില്‍ സമൂഹത്തിനു പ്രയോജനപ്പെടുന്ന ആശുപത്രിയില്‍ മികച്ച സൌകര്യങ്ങള്‍ ഉറപ്പാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്കായി ഓക്വില്‍ ഹോസ്പിറ്റല്‍ ഫൌണ്േടഷന്‍ വെബ് സൈറ്റില്‍ ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍ പ്രത്യേക പേജ് തയാറാക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ബിന്‍സ് മണ്ഡപം (പ്രസിഡന്റ്) 2892087614, ശിവ ചാക്കോളി (സെക്രട്ടറി) 6474631711, സജീവ് കോടോത്ത് (ട്രഷറര്‍) 9057302778, അലക്സ് ജോര്‍ജ് (കമ്മിറ്റിയംഗം) 9052205588. അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ ലഭ്യമാണ് ംംം.ളമരലയീീസ.രീാ/ഒമഹീിങമഹമ്യമഹലല. ഇമെയില്‍: വമഹീിാമഹമ്യമഹലല@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്