ഡാളസില്‍ ഐഎന്‍ഒസിയുടെ സ്വാതന്ത്യ്രദിനാഘോഷം ഓഗസ്റ് 15ന്
Wednesday, July 29, 2015 5:43 AM IST
ഇര്‍വിംഗ്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നു.

ഓഗസ്റ് 15നു വൈകുന്നേരം നാലിന് 1212 സ്റുവര്‍ട്ട്, ഇര്‍വിംഗില്‍ ഐഎന്‍ഒസി ടെക്സസ് റീജണ്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത് പതാക ഉയര്‍ത്തും. യൂണിറ്റ് പ്രസിഡന്റ് രാജന്‍ മാത്യു അധ്യക്ഷത വഹിക്കും. ആഘോഷ ചടങ്ങുകള്‍ വിജയിപ്പിക്കുന്നതിന് രാജു ചാമത്തില്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണവും സാന്നിധ്യവും യൂണിറ്റ് സെക്രട്ടറി ബാബു പി. സൈമണ്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍