കെ.എല്‍. മഞ്ജുനാഥ് പുതിയ ഉപലോകായുക്ത ആയേക്കും
Wednesday, July 29, 2015 5:58 AM IST
ബംഗളൂരു: പുതിയ കര്‍ണാടക ഉപലോകായുക്തയായി മുന്‍ ഹൈക്കോടതി ജസ്റ്റീസ് കെ.എല്‍. മഞ്ജുനാഥിനെ നിയമിച്ചേക്കും. ഇതുസംബന്ധിച്ച ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചു. ജൂലൈ 17 ന് മുന്‍ ഉപലോകായുക്ത ജസ്റ്റീസ് എസ്.ബി. മജാഗെയെ പദവിയില്‍നിന്നു നീക്കിയതു മുതല്‍ ഉപലോകായുക്തയുടെ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 20 നാണ് 62 കാരനായ ജസ്റീസ് മഞ്ജുനാഥ് പദവിയില്‍ നിന്നു വിരമിച്ചത്. 1974 ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത മഞ്ജുനാഥ് 2000 ഡിസംബര്‍ 11 ന് അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2001 ഒക്ടോബര്‍ 27ന് ജസ്റ്റീസ്പദത്തിലെത്തി.

ഹൈക്കോടതിയിലെചിലജഡ്ജിമാരുംഅവരുടെകുടുംബാംഗങ്ങളും സുപ്രീം കോടതിയിലെ ഒരു ജഡ്ജിയുംതന്നെതേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന്അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.