കുവൈറ്റില്‍ പുതിയ മലയാളി സംഘടന 'സാരഥി' പ്രവര്‍ത്തനം ആരംഭിച്ചു
Friday, July 31, 2015 6:01 AM IST
കുവൈറ്റ്: സാല്‍മിയ കേന്ദ്രമാക്കി സാമൂഹിക, സാംസ്കാരിക, ചാരിറ്റി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രീനാരായണ ഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയത്തില്‍ ഊന്നി സാരഥി എന്ന സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

അശരണരെയും കാലം കട്ടിലില്‍ കിടത്തിയവരെയും സഹായിക്കുക എന്നതാണു സംഘടന പ്രധാനമായും ലക്ഷ്യമിടുന്നതെന്നു സംഘാടകര്‍ അറിയിച്ചു.

രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ട് സാമുദായിക ധ്രവീകരണം നടക്കുന്ന സാഹചര്യത്തില്‍ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയിലേക്ക് എല്ലാ ജാതി മത വിശ്വാസികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പുതിയ ഭാരവാഹികളായി സായിമോന്‍ സദാനന്ദന്‍ (പ്രസിഡന്റ്), കലേഷ് ഗോപാലകൃഷ്ണന്‍ (സെക്രട്ടറി), അനീഷ് സ്വാമിദാസന്‍ (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി എസ്.എസ്. സുനില്‍, എസ്.എസ്. സുജിത്, ദിവ്യ സതീഷ്, അഭിലാഷ് സ്വാമിദാസന്‍, രാജേഷ് രാജന്‍, സ്നേഹ സുദര്‍ശന്‍, ബിനു ഭാനു, രാജി സെയ്മോന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍