ഡോ. എ.പി.ജെ, അബ്ദുള്‍ കലാമിനു അന്ത്യാഞ്ജലി അര്‍പ്പിച്ചു
Saturday, August 1, 2015 8:28 AM IST
മെല്‍ബണ്‍: മലയാളക്കരയെ ഏറെ സ്നേഹിക്കുകയും പുതുതലമുറയ്ക്ക് വികസന സ്വപ്നങ്ങള്‍ സമ്മാനിക്കുകയും ശാസ്ത്ര സാങ്കേതിക രംഗത്തെ ഇതിഹാസം ആകുകയും ചെയ്ത ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് മെല്‍ബണ്‍ മലയാളികള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇന്ത്യന്‍ മലയാളി മാഗസിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്ളാരിന്‍ഡ മെലാല്‍കാ കമ്യൂണിറ്റി ഹാളില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ മെല്‍ബണിലെ വിവിധ സാമൂഹ്യ, സംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍ അബ്ദുള്‍ കലാമിന്റെ ചിത്രത്തിനു മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രണാമം നല്‍കി. തുടര്‍ന്നു ഡോ. രാജ്കുമാര്‍ ദിലാര്‍, ഇന്ത്യന്‍ മലയാളി മാഗസിന്‍ എഡിറ്റര്‍ തിരുവല്ലം ഭാസി എന്നിവര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

എഫ്ഐഎവി പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷത വഹിച്ച അനുശോചന യോഗത്തില്‍ സജിമുണ്ടയ്ക്കല്‍ (മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സെക്രട്ടറി), മധുസൂദനന്‍ നായര്‍ (വിക്ടോറിയ മലയാളി സീനിയേഴ്സ് അസോസിയേഷന്‍), ജോര്‍ജ് വര്‍ഗീസ് (ലിബറല്‍ പാര്‍ട്ടി ലീഡര്‍), റെജി പാറയ്ക്കന്‍ (പ്രവാസി കേരള കോണ്‍ഗ്രസ്, ഓസ്ട്രേലിയ), ജെറി ജോണ്‍, ജീസ് പീറ്റര്‍ (മൈത്രി അസോസിയേഷന്‍), സെബാസ്റ്യന്‍ ജേക്കബ് (ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ സെക്രട്ടറി), പ്രതീഷ് മാര്‍ട്ടിന്‍ പിആര്‍ഒ (മാവ്), അരുണ്‍ ശശിധരന്‍ (ശ്രീ നാരായണ മിഷന്‍), റിതേഷ് (കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍), രാജീവ് നായര്‍ (സണ്‍ഡേ സ്മാഷ് പ്രസിഡന്റ്), ബിനോയി ഹൈനസ്, ജോമോന്‍ കുഴിപ്പള്ളി (ഒഐസിസി ഓസ്ട്രേലിയ), അഡ്വ. സി.പി.ബിന്ദു (സോളിസ്റര്‍ മെല്‍ബണ്‍), തമ്പി ചെമ്മനം (മാള്‍വേന്‍ഡ മലയാളി കമ്യൂണിറ്റി), റിജിന്‍ ജേക്കബ് (നാദം ഡാംന്റിനോഗ്) എന്നിവര്‍ സംസാരിച്ചു.

സൂസന്‍ ജോസഫ്, ബിജു കാനായി, ശ്രീജേഷ് ശ്രീകുമാര്‍, സുകുമാരി മധുസൂദനന്‍ നായര്‍, നാരായണന്‍ വാസുദേവന്‍, പ്രസന്നന്‍ നായര്‍, മദനന്‍ ചെല്ലപ്പന്‍, സന്തോഷ് തോമസ്, ജോണ്‍ പെരേര, പ്രദീപ്, ബെന്നി ക്ളാരിന്‍ഡ, ജെറോം ജോസഫ്, ഡോള്‍വിന്‍ വിന്‍സെന്റ് ചിറയത്ത്, സുഭിഷ്, ജോജിമോന്‍ കുര്യന്‍, തോമസ് ചാക്കോ, ജിബി (ഫ്ളാങ്ക്ളിന്‍) വത്സല പ്രസന്നന്‍ നായര്‍, അജിതകുമാരി ചിറയില്‍ എന്നിവര്‍ ഡോ. അബ്ദുള്‍ കലാമിന്റെ ചിത്രത്തിന്റെ മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.