സ്വാമി ഉദിത് ചൈതന്യജി ഓഗസ്റ് ഒമ്പതിനു ഫിലാഡല്‍ഫിയയില്‍
Monday, August 3, 2015 5:17 AM IST
ഫിലാഡല്‍ഫിയ: ആത്മീയ പ്രഭാഷണവുമായി അമേരിക്ക സന്ദര്‍ശിക്കുന്ന സ്വാമി ഉദിത് ചൈതന്യജി ഓഗസ്റ് ഒമ്പതിനു വൈകിട്ട് 5.30-നു ഫിലാഡല്‍ഫിയയുടെ സമീപത്തുള്ള അപ്പര്‍ഡാബിയില്‍ (ശിവ ഹാള്‍, 7590 വെസ്റ് ചെസ്റര്‍ പൈക്ക്, അപ്പര്‍ഡാബി, പി.എ 19082) പ്രഭാഷണം നടത്തുന്നു.

എണറാകുളത്ത് കാലടിക്കടുത്ത് അദ്ദേഹത്തിന്റെ ഭാവനയില്‍ ഉടലെടുത്ത ഭാഗവതം വില്ലേജ് പദ്ധതി സാക്ഷ്തകരിക്കപ്പെടുകയാണ്. വില്ലേജില്‍ താമസ സൌകര്യവും ആത്മീയ പഠന ക്ളാസുകള്‍, ഹൈന്ദവ പുരാണഗ്രന്ഥ പഠനം തുടങ്ങിയവയ്ക്ക് സൌകര്യം ഒരുക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ (267 575 7333), സദാശിവന്‍ സുകുമാരന്‍ (610 789 1557), പി.കെ. സോമരാജന്‍ (484 297 6463), ശിവന്‍ പിള്ള (610 352 0550).

റിപ്പോര്‍ട്ട്: സുധാ കര്‍ത്താ