ടുവുംബയില്‍ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ് 16ന്
Monday, August 3, 2015 7:38 AM IST
ടുവുംബ (ഓസ്ട്രേലിയ): ടുവുംബ സെന്റ് മേരീസ് സീറോ മലബാര്‍ സഭാ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. ഓഗസ്റ് 16നു (ഞായര്‍) റ്റുവുംബ ഹോളി നെയിം ദേവാലയത്തിലാണ് തിരുനാളാഘോഷം.

ഉച്ചകഴിഞ്ഞ് 3.45നു ഫാ. തോമസ് അരീകുഴി കൊടിയേറ്റു നിര്‍വഹിക്കുന്നതോടെ തിരുനാളിനു തുടക്കം കുറിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഇപ്സ്വിച്ച് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡാന്റ്സ് തോട്ടത്തില്‍ എംസിബിസ് മുഖ്യകാര്‍മികത്വം വഹിക്കും. ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയ്ക്കു ഫാ. സുബിന്‍ കടവന്നൂര്‍ കാര്‍മികത്വം വഹിക്കും.

ജോമോന്‍, നിഷ ടീം നയിക്കുന്ന ഇപ്സ്വിച്ച് മെലഡീസിന്റെ ഗാനമേള, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ തിരുനാള്‍ കമ്മിറ്റിക്കുവേണ്ടി ഫാ. തോമസ് അരീക്കുഴി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി