ബ്രിസ്ബെയ്ന്‍ സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായി
Tuesday, August 4, 2015 6:16 AM IST
ബ്രിസ്ബെയ്ന്‍: നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ചര്‍ച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്ലിപ്പിന്റെയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായി.

ഓഗസ്റ് രണ്ടിനു (ഞായര്‍) നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു നഗരം ചുറ്റി നടന്ന ഭക്തിസാന്ദ്രമായ പ്രദക്ഷിണവും വെടിക്കെട്ട്, സ്നേഹവിരുന്ന് എന്നിവയും നടന്നു.

ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ജോസ് തെക്കേമുറി, ഫാ. തോമസ് മണിമല, ഫാ. ഫെര്‍ണാണ്േടാ, ഫാ. ചക്കാനികുന്നേല്‍, ഫാ. തോമസ് അരീക്കുഴി തുടങ്ങിയവര്‍ തിരുനാള്‍ ആഘോഷങ്ങളുടെ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് പാരിഷ് കൌണ്‍സിലും തിരുനാള്‍ കമ്മിറ്റിയും ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് വര്‍ക്കി, സന്തോഷ് മാത്യു, ഷൈജു തോമസ്, രാജേഷ് ജോര്‍ജ്, ജിജി ജോര്‍ജ്, അജിമോന്‍ ആന്റണി, അസിന്‍പോള്‍, ജോമോന്‍ എടക്കര, അഫാ ചെറുവത്തൂര്‍, ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ നടത്തിയത്. സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ് ദര്‍ശനം 2015 തിരുനാള്‍ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി