ശിഹാബ് തങ്ങള്‍-എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണം സംഘടിപ്പിച്ചു
Tuesday, August 4, 2015 8:10 AM IST
കുവൈറ്റ്: കുവൈറ്റ് കെഎംസിസി നാഷണല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍- എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണം സംഘടിപ്പിച്ചു. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന അനുസ്മരണ പരിപാടി കെഎംസിസി ചെയര്‍മാന്‍ സയിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണെത്തു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഗഫൂര്‍ വയനാട്, പി.എ. റഷീദ് എന്നിവര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. തുടര്‍ന്ന് ഹമീദ് കേളോത്ത്, സഫീര്‍ പി. ഹാരിസ്, ഹംസ ദാരിമി, മുഹമ്മദ് ഷരീഫ്, അസീസ് വലിയകത്ത്, കെ.ടി.പി. അബ്ദുള്‍ റഹ്മാന്‍, പി.വി. ഇബ്രാഹിം, അജ്മല്‍ വേങ്ങര, ഇസ്മയില്‍ ബെവിഞ്ച എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അസ്ലം കുറ്റിക്കാട്ടൂര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ എച്ച്. ഇബ്രാഹിം കുട്ടി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍