ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ഒമ്പതിനു സത്സംഗം
Wednesday, August 5, 2015 8:09 AM IST
ന്യൂഡല്‍ഹി: രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിവാര ഞായറാഴ്ചകളില്‍ നടക്കുന്ന സത്സംഗത്തിന്റെ ഭാഗമായി ഓഗസ്റ് ഒമ്പതിനു (ഞായര്‍) രാവിലെ 9.30നു സത്സംഗം ആരംഭിക്കും.

യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ 9.30 മുതല്‍ 10.30 വരെ 'എസ്എന്‍ഡിപി യോഗത്തിന്റെ പോഷകസംഘടനകളുടെ സ്വാതന്ത്യ്രം' എന്ന വിഷയത്തില്‍ യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് ഓമന മധു വിഷയാവതരണം നടത്തും.

10.45 മുതല്‍ 11.45 വരെ 'പിതൃതര്‍പ്പണ ബലിയുടെ പ്രാധാന്യവും അനുഗ്രഹവും ഹിന്ദു ആചാരത്തില്‍' എന്ന വിഷയത്തില്‍ എം.എസ്. ബാലചന്ദ്രന്‍ പ്രസംഗിക്കും.

11.55 മുതല്‍ ഒന്നു വരെ 'ഏകീകൃത സിവില്‍ കോഡിലെ മതാനുഷ്ഠാന സ്വാതന്ത്യ്രം' എന്ന വിഷയത്തില്‍ ആലുവ അദ്വൈതാശ്രമം സ്വാമി നാരായണ ഋഷി പ്രസംഗിക്കും. 1.10ന് ഗുരുപൂജ, അന്നദാനം എന്നിവ നടക്കും.

റിപ്പോര്‍ട്ട്: കല്ലറ മനോജ്