നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ശനിയാഴ്ച
Friday, August 7, 2015 8:13 AM IST
ന്യൂഡല്‍ഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ഓഗസ്റ് എട്ടിനു(ശനി) നടക്കും.

രാവിലെ 5.30നു ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 8.30നു ക്ഷേത്ര ശ്രീകോവിലില്‍നിന്നു ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്കു പകരും.

പ്രഭാത പൂജകള്‍ക്കുശേഷം വിശേഷാല്‍ പൂജകളും അന്നദാനവും കാര്‍ത്തികപൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി