ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ഇടവകയുടെ വാര്‍ഷികവും ഓഗസ്റ് 15, 16 തീയതികളില്‍
Saturday, August 8, 2015 8:02 AM IST
മെല്‍ബണ്‍: ഫ്രാങ്ക്സ്റണ്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ഇടവകയുടെ വാര്‍ഷികവും ആഘോഷിക്കുന്നു. ഓഗസ്റ് 15, 16 (ശനി, ഞായര്‍) തീയതികളിലാണ് ആഘോഷ പരിപാടികള്‍.

15നു (ശനി) വൈകുന്നേരം 5.30ന് സന്ധ്യ പ്രാര്‍ഥന, പ്രദക്ഷിണം, ഗാനശുശ്രൂഷ എന്നിവ നടക്കും. 6.45ന് വചനപ്രഘോഷണം റവ. ഡി ജിതിന്‍ ജയിംസ് നയിക്കും. 7.10ന് ആശംസ പ്രസംഗം, കൈമുത്ത്, ഡിവൈന്‍ വോയ്സ് ഓഫ് മെല്‍ബണിന്റെ സംഗീതസന്ധ്യ, സ്നേഹവിരുന്ന് എന്നിവ നടക്കും.

16നു (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30നു പ്രാര്‍ഥന, നാലിനു നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്ക് ഫാ. തോമസ് കുളത്തിങ്കല്‍, ഫാ. ജേക്കബ് ജോസഫ്, ഫാ. കുര്യാക്കോസ് കൊല്ലാശേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു വചന പ്രഘോഷണം, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചസദ്യ, കൊടിയിറക്ക് എന്നിവ നടക്കും.

വിശ്വാസികളേവരും നേര്‍ച്ചകാഴ്ചകളോടെ ആദ്യന്തം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. ജേക്കബ് ജോസഫ്, സെക്രട്ടറി വിമല്‍ വര്‍ഗീസ്, ട്രസ്റി ഷിബു പോള്‍ എന്നിവര്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: 17 എീൃല റൃശ്ല, എൃമിസീി ചീൃവേ, ങലഹയീൌില ്ശര 3200.