'ഓണം 2015 സിനിമാല ടീമിനൊപ്പം' ഒരുക്കങ്ങള്‍ പൂരോഗമിക്കുന്നു
Monday, August 10, 2015 5:40 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സംഘടിപ്പിക്കുന്ന ഓണം പൊന്നോണം 2015 ഏഷ്യാനെറ്റ് സിനിമാല ഐഡിയ സ്റാര്‍ സിംഗര്‍ ടീമിനൊപ്പം എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

ഓഗസ്റ് 16നു (ഞായര്‍) രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ സ്പ്രിംഗ് വെയില്‍ ടൌണ്‍ ഹാളിലാണ് (397 ടുൃശിഴ്മഹല ഞീമറ, ടുൃശിഴ്മഹല ഢകഇ) ആഘോഷ പരിപാടികള്‍. 39 വര്‍ഷം പിന്നിടുന്ന മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ തുടക്കവും ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങളും ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണവും ഓണ വേദിയില്‍ നടക്കും.അഞ്ഞൂറിലധികം ടിക്കറ്റുകള്‍ ആദ്യ ആഴ്ചകളില്‍ത്തന്നെ വിറ്റു പോയിട്ടുണ്ട്.

കേരളത്തില്‍നിന്നുള്ള ഏഷ്യാനെറ്റ് സിനിമാല,ഐഡിയ സ്റാര്‍ സിംഗര്‍ ടീമിന്റെ മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നൃത്ത സംഗീത ഹാസ്യ കലാവിരുന്ന് ആണ് ആഘോഷത്തിന്റെ പ്രത്യേകത.

രാവിലെ 10ന് വടം വലി മത്സരം, തിരുവാതിര മത്സരം എന്നിവയും 12ന് ഓണ സദ്യ, 2.30ന് ഏഷ്യാനെറ്റ് സിനിമാല ഐഡിയ സ്റാര്‍ സിംഗര്‍ ടീം അവതരിപ്പിക്കുന്ന ഹാസ്യ സംഗീത നൃത്ത പരിപാടി എന്നിവ നടക്കും.

ജശഹഹയ്യൌൃെ അമേേ, കഒചഅ,ഇൃലീി ആൌശഹറലൃ,ങീില്യഴൃമാ, ആൃലല്വല അൌീ ടല്ൃശരല,ഡഅഋ ഋഃരവമിഴല,എഹ്യീൃംഹറ,ഡിശൂൌല കിൌൃമിരല,ഖഞഠ ഏൃീരല്യൃ,ഏൌൃൌ അൌീാീയശഹല,ടൃലല ടമശ ഥീഴൌൃ,ഖഞഠ ഏൃീരല്യൃ എന്നിവരാണ് ഓണത്തിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍ ങമഹമയമൃ എീീറ,ഗമീായമ ഠൃമറശിഴ എന്നിവര്‍ ആണ് തിരുവാതിര മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. ങഗട, അശെമശേര കാുീൃലൃേ എന്നിവര്‍ ആണു വടംവലി മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്.

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാനും സിനിമാല പരിപാടികള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ തോമസ് വതപ്പള്ളി 0412 126 009, സജി മുണ്ടക്കന്‍ 0435 901 661 എന്നിവരെ ബന്ധപ്പെടുക. കൂടാതെ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ വെബ്സൈറ്റ് ആയ ംംം.ാമ്മൌൃമഹശമ.രീാ.മൌ, ീിമാുൃീഴൃമാാല@ാമ്മൌൃമഹശമ.രീാ.മൌ എന്ന ഇമെയില്‍ വിലാസത്തിലും ഫേസ് ബുക്ക് പേജ് ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗും തിരുവാതിര വടംവലി മത്സരങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്യാനുമുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

സാജു കൊടിയന്‍, ഹരിശ്രീ മാര്‍ട്ടിന്‍, പ്രമോദ് മാള, ജയരാജ് സെഞ്ചുറി, രാജീവ് കളമശേരി, ചലച്ചിത്ര താരം തെസ്നി ഖാന്‍, പിന്നണിഗായിക സുമി അരവിന്ദ്, ഐഡിയ സ്റാര്‍ സിംഗര്‍ ജോബി ജോണ്‍ എന്നിവര്‍ അടങ്ങുന്ന പതിനൊന്നു പേരുടെ ടീമാണു മെല്‍ബണ്‍ മലയാളികള്‍ക്കായി ചിരിയുടെ ഓണസദ്യ ഒരുക്കാന്‍ എത്തുന്നത്. കൂടാതെ, ഐഡിയ സ്റാര്‍ സിംഗേഴ്സ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും സിനിമാല ടീമിന്റെ നൃത്തങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. 12നു ഓണ സദ്യക്കുശേഷം 2.30 മുതല്‍ 5.30 വരെ ആണു സിനിമാല ഐഡിയ സ്റാര്‍ സിംഗര്‍ അവതരിപ്പിക്കുന്ന ഹാസ്യസംഗീതനൃത്ത വിരുന്ന്. ഏഷ്യാനെറ്റിലെ ആയിരം എപ്പിസോഡ് പിന്നിട്ട സിനിമാല പ്രോഗ്രാമിലൂടെ കേരള ജനതയ്ക്ക് ചിരിയിലൂടെയും ചിന്തയിലൂടെയും സുപരിചിതര്‍ ആണ് സിനിമാല ടീം. ഡോ. രാമന്‍ മാരാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള സമ്മാനവിതരണവും കേരള പ്രീമിയര്‍ ലീഗ് വിജയികളെ ആദരിക്കലും ഓണ വേദിയില്‍ സിനിമാല അംഗങ്ങള്‍ നടത്തും.