ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്റെ ഇന്ത്യന്‍ സ്വാന്ത്യ്രദിനാഘോഷം ഓഗസ്റ് 15ന്
Monday, August 10, 2015 5:44 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നു. ഓഗസ്റ് 15നു (ശനി) രാവിലെ ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നു ബ്രേക്ക് ഫാസ്റ് വിതരണം, വടംവലി, ഷോട്ട്പുട്ട്, സാക്റേസ് തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള മത്സരങ്ങള്‍ നടക്കും.

ബ്രാക്കന്‍ റിഡ്ജ് സ്റേറ്റ് ഹൈസ്കൂള്‍ (68, ബാര്‍ഫ്യൂട്ട് സ്ട്രീറ്റ്) ആണ് ഓണം സ്പോര്‍ട്സിന്റെയും സ്വാതന്ത്യ്രദിനാഘോഷങ്ങളുടെയും വേദി.

വിവരങ്ങള്‍ക്ക്: ജോസഫ് സേവ്യര്‍ (പ്രസിഡന്റ്), 0415685462, രാജേഷ് നായര്‍ (സെക്രട്ടറി), 0421394034.

റിപ്പോര്‍ട്ട്: ജോളി കരുമത്തി