ഒഐസിസി ഓസ്ട്രേലിയയുടെ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ക്ക് ഗോള്‍ഡ് കോസ്റില്‍ തുടക്കമായി
Tuesday, August 11, 2015 4:53 AM IST
ഗോള്‍ഡ് കോസ്റ്: ഒഐസിസി ഓസ്ട്രേലിയ ഗോള്‍ഡ് കോസ്റ് റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ വര്‍ണാഭമായി. ഗോള്‍ഡ് കോസ്റില്‍ ആദ്യമായാണ് മലയാളികള്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നത്.

ഒഐസിസി ഗോള്‍ഡ് കോസ്റ് പ്രസിഡന്റ് ദിനേശ് കൊല്ലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഫാ. റജി ഗര്‍വാസിസ് ഉദ്ഘാടനം ചെയ്തു. ഒഐസിസി ഓസ്ട്രേലിയ ദേശീയ ചെയര്‍മാന്‍ സി.പി. സാജു മുഖ്യപ്രഭാഷണം നടത്തി. ഗോള്‍ഡ് കോസ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയപാലന്‍ നായര്‍ ആശംസ അര്‍പ്പിച്ചു. ദേശഭക്തിഗാനത്തോടെ ആരംഭിച്ച സ്വാതന്ത്യ്രദിനാഘോഷ ചടങ്ങില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും പുരോഗതിയിലും പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വീക്ഷണം പോലെ വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്‍നിരയിലെത്തുമെന്നും റവ. ഫാ. റജി ഗര്‍വാസിസ് പറഞ്ഞു.

ഒഐസിസി നേതാക്കളായ അനീഷ് രവി, ഷാജി പീറ്റര്‍, ജിജോ കടനാട്, ജോസ് അക്കൂട്ട്, ജീവാസ് വേണാട്, ദീപുപോള്‍, ഇ.പി. ജയിംസ്, ജോഷി ജോസഫ്, കിഷോര്‍ എല്‍ദോ, ജെസണ്‍, ഇമ്മാനുവല്‍ എന്നിവര്‍ നേതൃത്വം കൊടുത്ത സ്വാതന്ത്യ്രദിനാഘോഷ ചടങ്ങുകളില്‍ ഒഐസിസി ഗോള്‍ഡ് കോസ്റ് സെക്രട്ടറി ഡെന്നിസ് മൂവാറ്റുപുഴ സ്വാഗതവും ഏബ്രഹാം കുരുവിള നന്ദിയും പറഞ്ഞു. ദേശീയ ഗാനാലാപനത്തിനുശേഷം സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.