ഒഐസിസി ഓസ്ട്രേലിയ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, August 17, 2015 8:05 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയായുടെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷം നടത്തി. ഒഐസിസി വിക്ടോറിയന്‍ പ്രസിഡന്റ് ജോസഫ് പീറ്ററുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഒഐസിസി ദേശീയ ചെയര്‍മാന്‍ സി.പി. സാജു ഉദ്ഘാടനം ചെയ്തു.

ഒഐസിസി വിക്ടോറിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷാരംഭമായ ജൂണില്‍ തൃശൂര്‍ ജില്ലയിലെ 50 കാന്‍സര്‍ രോഗികളുടെ കുട്ടികള്‍ക്ക് പഠന സഹായം നല്‍കുവാന്‍ നേതൃത്വം കൊടുത്ത വിക്ടോറിയന്‍ കമ്മിറ്റി ഭാരവാഹികളെയും സഹകരിച്ചവരെയും അനുമോദിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃകാപരമാണെന്നും സി.പി. സാജു അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ നേതാക്കന്മാരായ ഹൈനസ് ബിനോയി, മാര്‍ട്ടിന്‍ ഉറുമീസ്, സോബന്‍ തോമസ്, അരുണ്‍ പാലയ്ക്കലോടി, വിക്ടോറിയന്‍ കമ്മിറ്റി ഭാരവാഹികളായ തമ്പി ചെമ്മനം, അരുണ്‍, ജോമോന്‍ ജോസഫ്, ഡോ. ബിജു മാത്യു, ബേബി മാത്യു, അനില്‍ ജെയിംസ്, സിജോ ജോസഫ്, ജസ്റിന്‍, റിജോ, ഷൈജു ദേവസ്യ, ഷിജു, തമ്പി, സിബി കുര്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്ത സമ്മേളനത്തില്‍ വിക്ടോറിയന്‍ സെക്രട്ടറി ജിജേഷ് കണ്ണൂര്‍ സ്വാഗതം ആശംസിച്ചു. ദേശഭക്തി ഗാനങ്ങളും കലാപരിപാടികളും കുട്ടികള്‍ നടത്തിയ ഇന്ത്യന്‍ സ്വാതന്ത്യ്രദിന പ്രഭാഷണങ്ങളും സ്വാതന്ത്യ്രദിനാഘോഷ ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. കലാപരിപാടികള്‍ക്കുശേഷം സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.