ബ്രിസ്ബെയ്നില്‍ സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു
Monday, August 17, 2015 8:07 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) ഇന്ത്യുടെ 69-ാമത് സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ബ്രാക്കന്‍ റിഡ്ജ് സ്റേറ്റ് ഹൈസ്കൂള്‍ മൈതാനത്തിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് അംഗം ലൂക്ക് ഹവാര്‍ത്ത് എംപി മുഖ്യാതിഥിയായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി ആണ്ടുതോറും നടന്നുവരുന്ന ഓണകളികളും നടന്നു. ബിഎംഎ പ്രസിഡന്റ് ജോസഫ് സേവ്യറും സെക്രട്ടറി രാജേഷ് നായരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി