സെന്റ് നോര്‍ബര്‍ട്ട്സ് പള്ളിയില്‍ തിരുനാളും ഇടവകദിനാഘോഷവും നടത്തി
Wednesday, August 19, 2015 8:06 AM IST
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയിലെ സെന്റ് നോര്‍ബര്‍ട്ട്സ് പള്ളിയില്‍ തിരുനാളും ഇടവകദിനാഘോഷവും നടത്തി. രാവിലെ നടന്ന സമൂഹബലിക്കു ഫാ.ചെറിയാന്‍ പുളിക്കല്‍, ഫാ. ഡൊമിനിക്ക്, ഫാ. ജോളി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. സമ്മേളനത്തിന്റെ ഉദ്ഘാടനം ഫാ. ചെറിയാന്‍ പുളിക്കല്‍ നിര്‍വഹിച്ചു. ഫാ. ജോളി ജോണ്‍ തിരുനാള്‍ ദിന സന്ദേശം നല്കി. വിവിധ മേഖലകളില്‍ വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്നു ഇടവകയിലെ കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ മാര്‍ഗംകളിക്കു രാജ ജോണ്‍, ജോസ് പുളിയ്്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. സ്നേഹവിരുന്നോടെയാണു ഇടവകദിനാഘോഷങ്ങള്‍ സമാപിച്ചത്.