മാപ്പിന്റെ ഓണാഘോഷം: കലാഭവന്‍ ലാല്‍ അങ്കമാലിയുടെ മിമിക്രി മുഖ്യാകര്‍ഷണം
Thursday, August 20, 2015 5:28 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ കലാഭവന്‍ ലാല്‍ അങ്കമാലിയുടെ മിമിക്രി, കലാസാംസ്കാരിക പരിപാടികളില്‍ മുഖ്യാകര്‍ഷണം ആയിരിക്കും. ഓഗസ്റ് 29നു (ശനിയാഴ്ച) രാവിലെ പതിനൊന്നു മുതല്‍ സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ കലാഭവന്‍ ലാല്‍ അങ്കമാലി മിമിക്രി അവതരിപ്പിക്കുന്നതാണ്.

വര്‍ണാഭമായ പ്രദക്ഷിണം, ചെണ്ടമേളം, പൊതുസമ്മേളനം, തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനമേള, മറ്റു കലാസാംസ്കാരിക പരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളാണ്. ജനപങ്കാളിത്തംകൊണ്ടു ഫിലാഡല്‍ഫിയയിലെ ഏറ്റവും വലിയ ഓണാഘോഷമാണു മാപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കു പ്രസിഡന്റ് സാബു സ്കറിയ (267)9807923, ജനറല്‍ സെക്രട്ടറി സിജു ജോണ്‍ (267)4962080 എന്നിവരുമായി ബന്ധപ്പെടുക. ജനറല്‍ സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം