എസ്ബി അലുംമ്നി ചങ്ങനാശ്ശേരി-കുട്ടനാട് പിക്നിക് ഓഗസ്റ് 29-നു
Thursday, August 20, 2015 5:29 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും, ചങ്ങനാശ്ശേരി കുട്ടനാട് നിവാസികളുടെയും കുടുംബാംഗങ്ങളുടെയും മറ്റു അനുഭാവികളും അഭ്യുദയാകാംക്ഷികളുമായ എല്ലാ മലയാളി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സംയുക്തമായ ഒരു പിക്നിക്ക് എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 29-നു (ശനിയാഴ്ച) രാവിലെ പത്തു മണിമുതല്‍ വൈകിട്ട് ഏഴുമണിവരെ മോര്‍ട്ടണ്‍ ഗ്രോവിലിലുള്ള ലിന്‍ വുഡ്സ് പാര്‍ക്കില്‍ ( ഘശിില ണീീറ ഘശിില ഏൃീ്ല01ടവലഹലൃേ ചആ, 6308 ഉലാുലൃെേ ടൃേലല. ങീൃീി ഏൃീ്ല, കഘ60053) വെച്ച് നടത്തപ്പെടും.

സംഗമത്തിലേക്കു എല്ലാ എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാംഗങ്ങളെയും കുടുംബങ്ങളേയും ചങ്ങനാശേരി കുട്ടനാട് നിവാസികളേയും കുടുംബാംഗങ്ങളേയും മറ്റു അനുഭാവികളും അഭ്യുദയാകാംഷികളുമായ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ പ്രസിഡന്റ് ജിജി മാടപ്പാട്ടും മറ്റു ഭാരവാഹികളും ഇതര പിക്നിക് കോ-ഓര്‍ഡിനേറ്റേഴ്സും ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി കൊല്ലാപുരം8476912560, ഷിബു അഗസ്റിന്‍ 847 8580473, സണ്ണി വള്ളിക്കളം 8477227598. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം