ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു
Thursday, August 20, 2015 5:30 AM IST
ഡിട്രോയിറ്റ്്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ് 22, 23 തീയതികളില്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. പ്രസ്തുത തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പ് അച്ചനും, കൈക്കാരന്മാരായ തമ്പി ചാഴികാട്ടും, രാജു തൈമാലിലും ഈ വര്‍ഷത്തെ പ്രസുദേന്തിയായ ജയിസ് & അനു കണ്ണച്ചാന്‍പറമ്പില്‍ കുടുംബവും ഏവരെയും ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം