യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ ക്വീന്‍സ്ലാന്‍ഡില്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Thursday, August 20, 2015 7:02 AM IST
ക്വീന്‍സ്ലാന്‍ഡ്: ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡില്‍ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ഓഗസ്റ് 12നു (ബുധന്‍) വര്‍ണ, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന സ്വാതന്ത്യ്രദിനാഘോഷത്തില്‍ നൂറുകണക്കിനു ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുത്തു.

ഇന്ത്യയുടെ സംസ്കാരം യൂണിവേഴ്സിറ്റിയിലെ മറ്റു വിഭാഗങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്നു യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ക്യൂന്‍സ് ലാന്‍ഡ് മള്‍ട്ടി കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍ വില്യം കോണ്‍വെല്‍ പറഞ്ഞു. ലോകത്തുള്ള നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയില്‍നിന്നു വളരെയധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്റുഡന്റ് റിലേഷന്‍സ് ഓഫീസര്‍ റാണികാന്ത് സാധനാല ഇന്ത്യയുടെ സ്വാതന്ത്യ്രദിനത്തിന്റെ ചരിത്രത്തെക്കുറിച്ചു വിവരിച്ചു.

തുടര്‍ന്നു ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കള്‍ച്ചറല്‍ ഡാന്‍സും സംഗീത പരിപാടിയും മത്സരങ്ങളും ഡിന്നറും നടന്നു.