റവ. ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ പിതാവ് സി.എം. ജോണ്‍ ചിറത്തലക്കല്‍ നിര്യാതനായി
Thursday, August 20, 2015 7:05 AM IST
വാഷിംഗ്ടണ്‍ ഡിസി: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ പിതാവ് സി.എം. ജോണ്‍ ചിറത്തലയ്ക്കല്‍ (77) ഹൃദയാഘാതം മൂലം (ബുധന്‍) രാവിലെ 7.43നു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27നു (വ്യാഴം) ഉച്ചക്ക് 12ന് കല്ലൂപ്പാറ വലിയ പള്ളിയില്‍.

ഭാര്യ: മറിയാമ്മ ജോണ്‍ തിരുവല്ല ചുങ്കത്തില്‍ കുടുംബാംഗം.

മറ്റുമക്കള്‍: ജോണ്‍ സി. മാത്യു, ഫിലിപ്സ് സി. ജോണ്‍, ജോണ്‍ സി. വര്‍ഗീസ്, ജെസി രാജന്‍. മരുമക്കള്‍: മിനി, ഷൈനി, സ്മിത, രാജന്‍, സെലിന്‍

കൊച്ചുമക്കള്‍: ദിവ്യ, ദിയ, ജോസ്ലിന്‍, ജയ്സ്ലിന്‍, ബിസ്മി, മിഖായേല്‍, അഭിജിത്ത്, ഐറിന്‍, ജോയല്‍, ജുവാന്‍.

പൊതുദര്‍ശനം: 21 നു (വെള്ളി) വൈകുന്നേരം ആറു മുതല്‍ 8.30 വരെ ഫിലാഡല്‍ഫിയായില്‍ (1009 ഡിൃൌവ അ്ലിൌല, ജവശഹമറലഹുവശമ, ജഅ)

ഓര്‍ത്തോഡോക്സ് ടിവിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപ്പോലീത്ത, സിഇഒ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചിച്ചു.

വിവരങ്ങള്‍ക്ക്: രാജന്‍ 2673673496, റവ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ 919850732508.