ഡോ. വിനോ ജോണ്‍ ദാനിയേല്‍ ഡാളസില്‍ ആത്മീയ പ്രഭാഷണം നടത്തുന്നു
Friday, August 21, 2015 6:10 AM IST
ഡാളസ്: കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവകയുടെ ഇടവക ദിനാഘോഷവും വാര്‍ഷിക കണ്‍വന്‍ഷനും ഓഗസ്റ് 21നു (വെള്ളി) മുതല്‍ 23 (ഞായര്‍) വരെ ഇടവകയില്‍ നടക്കും.

ക്രിസ്തുവില്‍ കൂടിയുള്ള വിജയം (ഠൃശൌാുവ ശി രവൃശ) എന്ന വിഷയത്തെ ആസ്പദമാക്കി കാര്‍ഡിയോളജിസ്റും ആത്മീയ പ്രഭാഷകനുമായ ആയ ഡോ. വിനോ ജോണ്‍ ദാനിയേല്‍ (ഫിലാഡല്‍ഫിയ) മുഖ്യ പ്രഭാഷണം നടത്തും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30നു തുടങ്ങുന്ന കണ്‍വന്‍ഷന്‍ ഞായര്‍ രാവിലെ 9.30നു ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ എല്ലാ ദിവസവും ഉണ്ടായിരിക്കും. കണ്‍വീനര്‍മാരായ ലൂക്കോസ് മത്തായി, മോന്‍ കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്റെ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കണ്‍വന്‍ഷനിലേക്ക് എല്ലാ സഭാവിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി സാം മാത്യു, സെക്രട്ടറി ബിജി തോമസ് എന്നിവര്‍ അറിയിച്ചു.

വിലാസം: 1400 ണല എൃമിസളീൃറ ഞീമറ, ഇമൃൃീഹീി, ഠലഃമ 75007.

റിപ്പോര്‍ട്ട്: ഷാജി രാമപുരം