മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ഓണാഘോഷം വര്‍ണവിസ്മയമായി
Friday, August 21, 2015 6:12 AM IST
ടാമ്പ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് എട്ടിനു (ശനി) താമ്പായിലുളള സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ അതിഗംഭീരമായി കൊണ്ടാടി.

ടാമ്പായിലെ അനുഗ്രഹീത ഗായകരുടെ ഗാനാലാപനങ്ങളോടു കൂടി 5.30ന് ആഘോഷങ്ങള്‍ ആരംഭിച്ചു. സാബു ഇഞ്ചക്കാടന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും കുട്ടികള്‍ അവതരിപ്പിച്ച പുലികളികളുടെയും താലപൊലിയേന്തിയ വനിതകളുടേയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിലൂടെ മാവേലിമന്നനെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. ആര്‍പ്പുവിളികളോടെ വേദിയിലെത്തിയ മാവേലി മന്നന്‍ ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

പ്രസിഡന്റ് ജോമോന്‍ തെക്കേതൊടിയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാ. ജോര്‍ജ് തൊട്ടിപ്പറമ്പില്‍ ഭദ്രദീപം തെളിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് ഓണസന്ദേശം നല്‍കി. തുടര്‍ന്നു ഈ വര്‍ഷം ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി വിജയിച്ച കുട്ടികളെ വേദിയില്‍ ആദരിച്ചു.

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന നിര്‍ധനരായ ബിഎസ്സി നഴ്സിംഗ് കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പ് നല്‍കുന്ന സംരംഭത്തിനു അപേക്ഷകള്‍ അയച്ച 30 വിദ്യാര്‍ഥികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ പേരുകള്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ടാമ്പായുടെ മുന്‍ പ്രസിഡന്റ് പൌളിന്‍ ആലൂക്കാരന്‍ വേദിയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്നു ടാമ്പായിലെ പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ ഡോ. രവീന്ദ്രനാഥന്‍ എഴുതിയ ടീൃശല ളൃീാ ാ്യ വലമൃ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. നാഥന്‍, ഫാ. ജോര്‍ജിനു നല്‍കി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സൂസി ജോര്‍ജ് ഏവര്‍ക്കും നന്ദി പറഞ്ഞു.

സാംസ്കാരിക സമ്മേളനത്തിനുശേഷം ഒര്‍ലാന്റോയില്‍ നിന്നെത്തിയ അശോക് മേനോന്‍ വേദിയില്‍ ഒരുക്കിയ വളളംകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കലാനികേതന്‍ സ്കൂള്‍ ഓഫ് ഡാന്‍സ്, മെലഡി ആര്‍ട്സ് ക്ളബ് ടാമ്പ തുടങ്ങിയ ടാമ്പായിലെ വിവിധ ഗ്രൂപ്പുകളുടെ വിവിധയിനം കലാപരിപാടികള്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്നു ഈസ്റ് സൈഡ് കേറ്ററിംഗ് ഒരുക്കിയ 21 വിഭവങ്ങളടങ്ങിയ ഓണ സദ്യയും മയാമി ബീറ്റ്സ് ഒരുക്കിയ ഗാനമേളയും നടന്നു.

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഓണാഘോഷം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹായിച്ച വോളന്റിയേഴ്സിനോടൊപ്പം പ്രസിഡന്റ് ജോമോന്‍ തെക്കെ തൊട്ടിയില്‍, സൂസി ജോര്‍ജ്, വര്‍ഗീസ് മാണി, ഡോളി വേണാട്, ജേക്കബ് മാണി പറമ്പില്‍, ഉല്ലാസ് ഉലഹന്നാന്‍, അരുണ്‍ ചാക്കോ, ബിഷന്‍ ജോസഫ്, നിഷ മാത്യു, ബാബു പോള്‍, ആന്റോച്ചന്‍ ചാവറ, ഐസക്ക് മാമന്‍, ശിവകാന്ത് നായര്‍, മേഴ്സി കൂന്തമറ്റം, ജെസി ലിയോ, അനിഷ് ജോണ്‍, എമില്‍ ഏബ്രഹാം, ശ്രേയ സണ്ണി, ഷെല്‍ബി ചെറിയാന്‍, അലീനാ സൈമണ്‍, അനീറ്റ മറ്റമന, ജോസ് മോന്‍ തത്തംകുളം, സേവ്യര്‍ വിതയത്തില്‍, വിജയന്‍ നായര്‍, സണ്ണി മറ്റമന, ഷാബു വര്‍ഗീസ്, തോമസ് വലിയ വീടന്‍, പൊന്നച്ചന്‍, തോമസ് ഏബ്രഹാം(മോനച്ചന്‍) എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്; ജോസ്മോന്‍ തത്തംകുളം