'ഓണനിലാവ്' ചാരിറ്റി ഷോ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, August 21, 2015 6:13 AM IST
മെല്‍ബണ്‍: ഋഠഋഅ അവതരിപ്പിക്കുന്ന ഓണനിലാവ് ചാരിറ്റി ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. സെപ്റ്റംബര്‍ 11 നു (വെളളി) മെല്‍ബണിലെ ടുൃശിഴ ്മശഹല ഠീിം ഹാളില്‍ വൈകുന്നേരം ഏഴിനാണു പരിപാടി. മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സംഗീതം, കോമഡി, ഡാന്‍സ് എന്നിവ കൂട്ടികലര്‍ത്തിയ സ്റേജ് ഷോ അരങ്ങേറും.

ജിഎംസി ഓസ്ട്രേലിയ, ഫ്ളൈ വേള്‍ഡ് ടൂര്‍ണമെന്റ് ട്രാവല്‍സ്, ജഋഇ എന്നിവരാ ണ് ചാരിറ്റി ഷോയുടെ പ്രായോജകര്‍. ഐഡിയ സ്റാര്‍ സിംഗര്‍ വിജയി ശ്രീനാഥ്, സിനിമാ താരം മീരാ നന്ദന്‍, അഞ്ജു അരവിന്ദ്, ബഡായി ബംഗ്ളാവിലൂടെ ശ്രദ്ധേയനായ മനോജ് ഗിന്നസ്, അനുകരണ കലയിലെ ഇതിഹാസം കലാഭവന്‍ സന്തോഷ്, പഴയകാല നായകന്മാരെ സ്റേജില്‍ അവതരിപ്പിച്ച് മികവു നേടിയ പ്രകാശ് കൊടപ്പനക്കുന്ന്, പ്രശസ്ത സിനിമാ കോറിയോഗ്രാഫര്‍ ബിജു നവരാഗ്, ഗാനഗന്ധര്‍വന്‍ യേശുദാസ്, ഉണ്ണി മേനോന്‍, കെ.ജി. മര്‍ക്കോസ് എന്നിവര്‍ക്കുവേണ്ടി ലൈവ് ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്ത് ശ്രദ്ധേയനായ ശ്രീകുമാര്‍ തൃശൂര്‍, റിജോ എന്നിവര്‍ അടങ്ങുന്ന കലാകാരന്മാരാണ് ഓണനിലാവ് ചാരിറ്റി ഷോയില്‍ കലാ വിരുന്ന് അവതരിപ്പിക്കുന്നത്.

സിഡ്നി, ഡാര്‍വിന്‍ എന്നീ സ്ഥലങ്ങളില്‍ ഓണ നിലാവ്, സ്റേജ് ഷോ, സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടക്കും.

ഋഠഋഅ അവതരിപ്പിക്കുന്ന 'ഓണനിലാവ്' ചാരിറ്റി ഷോയില്‍ മെല്‍ബണിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. കോട്ടയം നവജീവന്‍ ട്രസ്റിന്റെ അമരക്കാരന്‍ പി.യു. തോമസാണ്. കഴിഞ്ഞ 50 വര്‍ഷക്കാലമായി മെഡിക്കല്‍ കോളജിലെ നിര്‍ധന രോഗികള്‍ക്ക് സൌജന്യമായി ഭക്ഷണം കൊടുക്കുന്ന പുണ്യകര്‍മത്തിലൂടെ അദ്ദേഹം മാതൃകയാകുകയായിരുന്നു.

തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കണ്െടത്തി അവര്‍ക്ക് ഭക്ഷണവും വസ്ത്രവും താമസവും നല്‍കി. പുതു ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ ശ്രമിക്കുന്ന നവജീവന്‍ ഏവര്‍ക്കും മാതൃകയാണ്. സ്റേജ് ഷോയില്‍ കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം അന്നേദിവസം സ്റേജില്‍ വച്ച് തോമസ് ചേട്ടനു കൈമാറുകയും ചെയ്യും. കോട്ടയം നവജീവന്‍ ട്രസ്റിനുവേണ്ടി നടത്തുന്ന സ്റേജ് ഷോ വിജയിപ്പിക്കാന്‍! മെല്‍ബണിലെ മുഴുവന്‍ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘടാകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍