ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ എട്ടുനോമ്പാചരണം
Monday, August 24, 2015 5:29 AM IST
ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോര്‍ജ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ഓഗസ്റ് 30-നു (ഞായറാഴ്ച) വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് സെപ്റ്റംബര്‍ ആറാംതീയതി വിശുദ്ധ കുര്‍ബാന, ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ഥന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ പൂര്‍ത്തീകരിക്കത്തക്ക രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍ രണ്ട് ബുധന്‍, നാലു വെള്ളി എന്നീ തീയതികളില്‍ വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ഥനയും, അഞ്ചാം തീയതി വൈകുന്നേരം 5.30-നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്നു ധ്യാനവും ഉണ്ടായിരിക്കും. അന്നേദിവസം മൂന്നു മുതല്‍ കുമ്പസാരിക്കുന്നതിനും, ഏകാഗ്രമായിരുന്ന് പ്രാര്‍ത്ഥിക്കുന്നതിനുമുള്ള സൌകര്യം ക്രമീകരിച്ചിട്ടുണ്ട്. പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ഇടവകാംഗം ബിജുക്കുട്ടി ജോണും കുടുംബവുമാണ്.

ഇടവക വികാരി ലിജു പോള്‍ അച്ചന്റെ കാര്‍മികത്വത്തിലും ആത്മീകനേതൃത്വത്തിലും, വൈസ് പ്രസിഡന്റ് രാജന്‍ തോമസ്, സെക്രട്ടറി റെജിമോന്‍ ജേക്കബ്, ട്രഷറര്‍ മാമ്മന്‍ കുരുവിള എന്നിവരുടെ മേല്‍നോട്ടത്തിലും കമ്മിറ്റിക്കാരുടെ നിയന്ത്രണത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തിലും ഈ വര്‍ഷത്തെ എട്ടുനോമ്പ് ആചരിക്കും. സെക്രട്ടറി റെജിമോന്‍ ജേക്കബ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം