ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാപുരസ്കാരം സനില്‍ തോമസിനും മെലിസയ്ക്കും
Monday, August 24, 2015 5:29 AM IST
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനു സനില്‍ തോമസും മെലിസ ജെ. അച്ചേട്ടും അര്‍ഹരായി.

സാബു നടുവീട്ടില്‍ സ്പോണ്‍സര്‍ ചെയ്ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും ബിജി മാണിയും തൊമ്മന്‍ പൂഴിക്കുന്നേലും സ്പോണ്‍സര്‍ ചെയ്ത സി.എം.എ സ്കോളര്‍ഷിപ്പും ഇവര്‍ക്ക് ലഭിക്കും. എസിടിയുടെ മാര്‍ക്കും, ഹൈസ്കൂള്‍ ജിപിഎ എന്നിവ കൂടാതെ മറ്റെല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും ( ഋഃൃമ ഈൃൃശരൌഹമൃ അരശ്േശശേല) , സാമൂഹ്യസേവന പ്രവര്ത്തനങ്ങളും , മറ്റു കലാസംസകരിക കഴിവുകളും അവലോകനം ചെയ്തതിനു ശേഷം ആണു ഈ പുരസ്കാരത്തിനു തൊമ്മന്‍ പൂഴിക്കുന്നേല്‍ (ചെയര്‍മാന്‍), ടോമി അമ്പനാട്ട്, ബിജി സി മാണി, ജിമ്മി കണിയാലി എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി ഇവരെ തിരഞ്ഞെടുത്തത്

സാജന്‍ തോമസിന്റെയും ലൈല തോമസിന്റേയും പുത്രനാണു സനില്‍ തോമസ്.ഢശരീൃ ഖ അിറൃലം ഒശഴവ ടരവീീഹ, ഠശിഹല്യ ജമൃസ -ല്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ സനില്‍, മൂന്നു വര്‍ഷമായി സ്കൂള്‍ വോളിബോള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു. തന്റെ സ്കൂളിനു സംസ്ഥാന വോളി ബോള്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ സനില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഒഹായോ സ്റേറ്റ് യുണിവേഴ്സിറ്റിയില്‍ പഠനം തുടരാന്‍ പോകുന്ന സനില്‍ യൂണിവേഴ്സിറ്റി ടീമിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്

ജോണ്‍സന്‍, നീത അച്ചേട്ട് ദമ്പതികളുടെ പുത്രിയാണു മെലിസ ജെ. അച്ചേട്ട്. ഗ്ളെന്‍വ്യൂവിലുള്ള ഏഹലിയൃീീസ ടീൌവേ ഹൈസ്കൂളില്‍ നിന്നുമാണ്ു മെലിസ പ്രശസ്തമായ നിലയില്‍ പാസായത്. വളരെയധികം സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും കരസ്ഥമാക്കിയാണ് മെലിസ തന്റെ പഠനം പൂര്‍ത്തിയാക്കിയത്. പ്രസിഡന്‍ഷ്യല്‍ സ്കോളര്‍ഷിപ്പോടെ ലയോള യൂണിവേഴ്സിറ്റിയില്‍ തന്റെ പഠനം തുടരുവാന്‍ പോകുന്നു.

ഓഗസ്റ് 29-നു (ശനിയാഴ്ച) വൈകുന്നേരം നാലു മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ് ഹൈസ്കൂള്‍ (2601 ണല ഉലാുലൃെേ ടൃലല ജമൃസ ഞശറഴല, കഘ 60068) നടത്തപ്പെടുന്ന ഷിക്കാഗോ മലയാളിഅസോസിയേഷന്‍ 'ഓണം 2015' ആഘോഷങ്ങളുടെ അവസരത്തില്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സമ്മാനിക്കുന്നത്. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം