വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ ഓണഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, August 24, 2015 5:30 AM IST
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിന്റെ ഒരുക്കങ്ങല്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ
ഓണഘോഷം അരങ്ങ് ഒരുങ്ങുന്നതു ഗ്രീന്‍ബര്‍ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്കൂളില്‍ വെച്ചാണു (475 ണല ഒമൃറേെമഹല അ്ല, ണവശലേ ജഹമശി, ചഥ 10607) ഓഗസ്റ് 29 (ശനിയാഴ്ച) പതിനൊന്നു മുതല്‍ ആറുവരെ ആണ് ഓണഘോഷം ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്ത സിനിമാതാരങ്ങള്‍, കലാ സാംസ്കാരിക രാഗങ്ങളിലെ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു. അന്ന് 11:30 മുതല്‍ 1.30 വരെ ഓണസദ്യ, തുടര്‍ന്നു പഞ്ചവാദ്യങ്ങളുടെയും, ശിങ്കാരിമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയുള്ള മാവേലി മന്നന്റെ എഴുന്നള്ളിപ്പ്, അതിനുശേഷം വിമന്‍സ് ഫോറത്തിന്റെ തിരുവാതിര, ഗാനമേള, ഡാന്‍സ് പ്രോഗ്രാംസ് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ശിങ്കാരി മേളത്തോടൊപ്പം ചെണ്ടയ്ക്കു താളം പിടിച്ചു നൃത്തം. ഈ അവിസ്മരണിയ പ്രോഗ്രാം അസോസിയേഷന്‍നുവേണ്ടി അവതരിപ്പിക്കുന്നത് അലക്സ് മുണ്ടക്കല്‍ ആന്‍ഡ് ടീം ആണ്.

പ്രശസ്ത പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റിന്റെ ഗാനമേള ഒരു തിലകക്കുറി അയിരിക്കും.
വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിനുവേണ്ടി പ്രത്യേക ക്ഷണിതാവായിട്ടാണു ജാസി ഗിഫ്റ്റ് അമേരിക്കയില്‍ എത്തിച്ചേരുന്നത്. അദ്ദേഹത്തോടൊപ്പം അമേരിക്കയിലെ ഗായിക കാര്‍ത്തിക ഷാജിയും പങ്കെടുക്കുന്നു. വെസ്റ് ചെസ്റര്‍ നിവാസികളായ കുട്ടികളുടെ ഡാന്‍സ് പ്രോഗ്രാംമുകളും ഉണ്ടയിരിക്കും. വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ മുഖപത്രമായ കേരള ദേര്‍ശനം ഓണത്തോടനുബന്ധിച്ചു ഒരു സ്മരണികയും പുറത്തിറക്കുന്നുണ്ട്.

ഓണഘോഷം വിജയപ്രദമാക്കാന്‍ വെസ്റ്ചെസ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ ,കേരള ദര്‍ശനം ചീഫ് എഡിറ്റര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍ ഷൈനി ഷാജന്‍. കള്‍ച്ചറല്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ ടി ജേക്കബ് ,കൊച്ചുമ്മന്‍ ജേക്കബ്, ജോണ്‍ സീ വര്‍ഗീസ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, കുറൂര്‍രാജേന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന്‍ നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്, രത്നമ്മ രാജന്‍, വര്‍ഗീസ് തൈക്കൂടന്‍ , എം.വി.ചാക്കോ, ഡോ. ഫിലിപ്പ് ജോര്‍ജ് , ഓഡിറ്റര്‍ രാജ് തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം