എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫ്ളാഗ്ഓഫ് ചെയ്തു
Monday, August 24, 2015 5:30 AM IST
ഷിക്കാഗോ: എന്‍.കെ. ലൂക്കോസ് ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കാന്‍ പോകുന്ന പത്താമത് എന്‍.കെ. ലൂക്കോസ് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫ്ളാഗ് ഓഫും, ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് വിജയികളായ ഷിക്കാഗോ കൈരളി ലയണ്‍സിന്റെ 'വിക്ടറി പാര്‍ട്ടി'യും സംയുക്തമായി നൈല്‍സിലുള്ള അൃൌവമ റെസ്റോറന്റില്‍ വെച്ച് നടത്തി.

എന്‍.കെ. ലൂക്കോസ് ടൂര്‍ണമെന്റ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരള സ്പോര്‍ട്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടിനു വോളിബോള്‍ കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് വിജയികളായ ഷിക്കാഗോ കൈരളി ലയണ്‍സ് ക്യാപ്റ്റന്‍ റിന്റു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങള്‍ക്കു മന്ത്രി ബൊക്കെ നല്‍കി ആദരിച്ചു.

ചടങ്ങില്‍ സിബി കദളിമറ്റം, പ്രിന്‍സ് തോമസ്, ടോണി സക്ഷാര, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോണ്‍ പാട്ടപ്പതിയില്‍, ജെയ്ബു കുളങ്ങര, ബിജോയി മാണി, ടോമി കാലായില്‍, അലക്സ് പടിഞ്ഞാറേല്‍, സൈമണ്‍ ചക്കാലപ്പടവന്‍, അലക്സാണ്ടര്‍ കൊച്ചുപുര, ജോസ് ചേന്നിക്കര, ലൈജു മണക്കാട്ട്, സ്റീഫന്‍ കിഴക്കേക്കുറ്റ്, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, ബിജു കിഴക്കേക്കുറ്റ്, മനോജ് അമ്മായിക്കുന്നേല്‍, പുന്നൂസ് തച്ചേട്ട്, ലൂക്കാ ചവറാട്ട്, രാജു മാനുങ്കല്‍, ഷാന്‍സ് തോട്ടുങ്കല്‍ എന്നിവര്‍ ഉള്‍പ്പടെ നൂറുകണക്കിന് വോളിബോള്‍ പ്രേമികള്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് സെക്രട്ടറി ജോസ് മണക്കാട്ട് സ്വാഗതവും, ബിനു കൈതക്കത്തൊട്ടി നന്ദിയും പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം