സ്വാമി ഉദിത് ചൈതന്യജിയുടെ നാരായണീയ 'ആയുരാരോഗ്യ' സപ്താഹം പര്യവസാനിച്ചു
Tuesday, August 25, 2015 5:12 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് പതിനാറിനു (ഞായറാഴ്ച) വൈകുന്നേരം നാലിനു ക്വീന്‍സിലെ ശനീശ്വര ക്ഷേത്രത്തില്‍ വച്ചു (9530, 225വേ ടൃേലല, ഝൌലലി ഢശഹഹമഴല, ചഥ11429), സ്വാമി ഉദിത് ചൈതന്യജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നാരായണീയം 'ആയുരാരോഗ്യ' സപ്താഹ യജ്ഞവും പ്രഭാഷണവും വിവിധ ആധ്യാത്മിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടു ഓരോ ദിവസവും നിറഞ്ഞ സദസിനു മുന്‍പാകെ നടക്കുകയുണ്ടായി.

ഓഗസ്റ് 17-നു (തിങ്കളാഴ്ച) സപ്താഹത്തിന്റെ ഒന്നാം ദിവസം യജ്ഞപൌരാണികരായ ജയപ്രകാശ് നായര്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ പാരായണം ആരംഭിച്ചു. എല്ലാ ദിവസവും സന്നിഹിതരായിരുന്ന ഭക്തജനങ്ങള്‍ക്കും നാരായണീയം പാരായണം ചെയ്യുവാന്‍ അവസരം ലഭിക്കുകയുണ്ടായി. മേല്പത്തൂര്‍ നാരായണ ഭട്ടതിരി 445 വര്‍ഷം മുന്‍പു രചിച്ച നാരായണീയം എന്ന മഹദ്ഗ്രന്ഥം, 18000 ശ്ളോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹാഭാഗവതത്തിന്റെ സംക്ഷിപ്ത രൂപമാണ്. രോഗ ബാധിതനായ മേല്പത്തൂര്‍, ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ ഓരോ ദിവസവും പത്തു ശ്ശോകം വീതം എഴുതി നൂറുദിവസംകൊണ്ട് നൂറു ദശകം തികച്ചപ്പോള്‍ അദ്ദേഹത്തിന്റെ രോഗം പൂര്‍ണമായും മാറി ആയുരാരോഗ്യ സൌഖ്യം സിദ്ധിച്ചു എന്നുള്ളതാണ് ഐതിഹ്യം. ഇതിനെ മുന്‍നിര്‍ത്തി കാല ദേശ ഭേദമില്ലാതെ നടത്തിവരുന്ന നാരായണീയ സപ്താഹം ഇദംപ്രഥമമായി അമേരിക്കയില്‍ അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടത്താന്‍ അവസരം സിദ്ധിച്ചതില്‍ സെക്രട്ടറി സജി കരുണാകരന്‍ ചാരിതാര്‍ഥ്യം പ്രകടിപ്പിച്ചു.

ഉദ്ഘാടന ദിവസം 'ഒലമഹവേ വേല ഞലമഹ ണലമഹവേ' (വരാഹാവതാരം) എന്ന വിഷയത്തിലും, 'ആമഹമിരല ്യീൌൃ ഠവൃലല ആീറശല' (കപിലാവതാരത്തിന്റെ സാംഖ്യായോഗം), രണ്ടാം ദിവസം 'ണവ്യ ഏീറ ശിരമൃിമലേ ീിഹ്യ ശി കിറശമ?' (നരസിംഹാവതാരം), മൂന്നാം ദിവസം 'ഠവല ടൃേലിഴവേ ശി ലെലശിഴ ശ മഹഹ' (വിശ്വരൂപ ദര്‍ശനംകൃഷ്ണാവതാരം), നാലാം ദിവസം 'ങമൃൃശമഴല ഇവീശരല ീ ഞലഷീശരല' (രുഗ്മിണീ സ്വയംവരം), അഞ്ചാം ദിവസം 'എലമൃഹല ാശിറ' (വേദാന്തം), ആറാം ദിവസം 'ഞശരവില ശി ആഹലശിൈഴ' (കുചേലചരിതം), ഏഴാം ദിവസം 'ഠൃൌല ുീംലൃ ശി ൃൌല ുൃമ്യലൃ' (കേശാദിപാദ വര്‍ണ്ണനം) ഇത്യാദി വിഷയങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പരയില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തു. ഹൈന്ദവ സംസ്കൃതിയെന്നാല്‍ ഒന്നിനെയും അന്ധമായി വശ്വസിക്കുകയല്ല നേരെ മറിച്ചു യഥാര്‍ത്ഥമായി വിശകലനം ചെയ്തു മനസിലാക്കുകയെന്ന ഉപനിഷത്തിന്റെ നൈഷിക രീതിയാണു സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണങ്ങളിലുടനീളം തെളിഞ്ഞുനിന്നത്.

ഓഗസ്റ് 23-നു ഞായറാഴ്ച്ച ഉച്ചയ്ക്ക് ഗുരുദക്ഷിണയോടുകൂടി യജ്ഞം പര്യവസാനിച്ചു. പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, യജ്ഞാചാര്യനായ സ്വാമി ഉദിത് ചൈതന്യജിക്കും യജ്ഞപൌരാണികരായ ജയപ്രകാശ് നായര്‍ക്കും, ബാലകൃഷ്ണന്‍ നായര്‍ക്കും ദക്ഷിണ നല്‍കുകയും പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഇതിന്റെ വിജയത്തിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച ഓരോ വ്യക്തികളുടെയും പേരെടുത്തു പറഞ്ഞ് നന്ദി പ്രകാശിപ്പിച്ചു.

ന്യൂയോര്‍ക്കില്‍ പതിനെട്ടു പടിയോടു കൂടി സാക്ഷാല്‍ ശ്രീധര്‍മ്മ ശാസ്താവിന്റെ ഒരു ക്ഷേത്രം പണിതുയര്‍ത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നതായും ഗോപിനാഥ് കുറുപ്പ് അറിയിച്ചു. തുടര്‍ന്നു സുപ്രസിദ്ധ ഗായകന്‍ മനോജ് കൈപ്പിള്ളിയുടെ ഭക്തിഗാന മേളയോടെയും പ്രസാദ വിതരണത്തോടെയും നാരായണീയ ആയുരാരോഗ്യ സപ്താഹയജ്ഞം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍