ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ന്യൂയോര്‍ക്കില്‍ ഓഗസ്റ് 30ന്
Wednesday, August 26, 2015 6:02 AM IST
ന്യൂയോര്‍ക്ക്: ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്ത്തില്‍ 161-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായ തോതില്‍ ആഘോഷിക്കുന്നു.

ഓഗസ്റ് 30നു (ഞായര്‍) ക്വീന്‍സിലെ ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12നു ദീപം തെളിയിക്കും. തുടര്‍ന്നു വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തെത്തുടര്‍ന്ന് വിവിധ കലാപരിപാടികളും ജനക് മാഷ്, മുരളീ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കുന്ന കലാ കേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത സംഗീതമേള എന്നിവ ആഘോഷത്തിനു മാറ്റു കൂട്ടും.

പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിആര്‍ഒ ജയചന്ദ്രന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഉമ്മന്‍