സണ്‍ഷൈന്‍ കോസ്റ് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Wednesday, August 26, 2015 6:06 AM IST
ബ്രിസ്ബെയ്ന്‍: സണ്‍ഷൈന്‍ കോസ്റ് മലയാളി അസോസിയേഷന്റെ ഉദ്ഘാടനവും പ്രഥമ ഓണാഘോഷവും കൂലം സിവിക് സെന്ററില്‍ ആഘോഷിച്ചു.

ക്വീന്‍സ് ലാന്‍ഡിലെ വിവിധ സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മിക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ചെറിയാന്‍ വര്‍ഗീസ്, ജോളി കരുമത്തി, അഡ്വ. ടേണിയോ തോമസ്, ഡോ. ഉണ്ണികൃഷ്ണന്‍, ഫാ. പീറ്റര്‍ കാവുമ്പുറം, ഫാ. ജോസഫ്, ഷാജി തേക്കാനത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

പ്രസിഡന്റ് റോയി സിറിയക് സ്വാഗതവും സെക്രട്ടറി മനേഷ് കൊല്ലപ്പള്ളി നന്ദിയും പറഞ്ഞു.

സിനിമാല ടീം പിന്നണിഗായിക സുമി അരവിന്ദ്, ഐഡിയ സ്റാര്‍ ഫെയിം ജോബി ജോണ്‍ എന്നിവര്‍ നയിച്ച ഗാനമേള, വിവിധ കലാ, സാംസ്കാരിക പരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. ജീബേഷ് തോമസ്, റോയിന്‍സ്, ഷാജി മാള, ശ്രീജിത്ത് തൃപ്പൂണിത്തുറ, അനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി