ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് പള്ളി പെരുന്നാള്‍ സമാപിച്ചു
Thursday, August 27, 2015 5:00 AM IST
ന്യൂയോര്‍ക്ക്: ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഓഗസ്റ് 15, 16 തീയതികളില്‍ ഭക്തിപുരസരം കൊണ്ടാടി. 15-നു വചനശുശ്രൂഷയ്ക്കു തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് നേതൃത്വം നല്‍കി. 16-നു വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും റവ. ഡോ. പി എസ് സാമുവേല്‍ കോര്‍ എപ്പിസ്കോപ്പയും റവ. ടി എം സഖറിയാ കോര്‍ എപ്പിസ്കോപ്പയും നേതൃത്വം നല്‍കി.

ബ്ളോക്കുകള്‍ ചുറ്റിനടന്ന ഭക്തിനിര്‍ഭരമായ റാസയ്ക്കു എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് വാദ്യസംഘത്തിന്റെ പ്രകടനം തിളക്കമേറ്റി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോണ്‍ തോമസ്, പെരുന്നാള്‍ കോ-ഓര്‍ഡിനേറ്റേഴ്സ് സി സി തോമസ്, മോന്‍സി മാണി, സെക്രട്ടറി കുരുവിള കോര്‍, ട്രഷറര്‍ ബിനോയി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നേര്‍ച്ചവിളമ്പോടും സ്നേഹവിരുന്നോടും കൂടി മൂന്നുമണിയോടെ പെരുന്നാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍