ഫാ. ജയ്സണ്‍ കുടിയിരിക്കല്‍ ഷിക്കാഗോയില്‍
Thursday, August 27, 2015 9:06 AM IST
ഷിക്കാഗോ: ഇരിഞ്ഞാലക്കുട രൂപത വൈദികനും ആളൂര്‍ നവചൈതന്യ ലഹരി വിമോചന പരിശീലന കേന്ദ്രം ഡയറക്ടറുമായ ഫാ. ജയ്സണ്‍ കുടിയിരിക്കല്‍, ഹ്രസ്വസന്ദര്‍ശനാര്‍ഥം ഷിക്കാഗോയിലെത്തി.

എറണാകുളം, പുത്തന്‍വേലിക്കര, കുടിയിരിക്കല്‍ പരേതരായ ചെറിയാന്‍- മേരി ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമനായി ജനിച്ച ഫാ. ജയ്സണ്‍ 1998 ഡിസംബര്‍ 28-ന് ഇരിഞ്ഞാലക്കുട രൂപത പ്രഥമ മെത്രനായ മാര്‍ ജയിംസ് പഴയാറ്റിലില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. ഒന്നര വര്‍ഷം കത്തീഡ്രല്‍ പള്ളിയില്‍ കൊച്ചച്ചനായി സേവനം അനുഷ്ഠിച്ചു. പിന്നീട് ആറുമാസം ആളൂര്‍ പള്ളിയില്‍ കൊച്ചച്ചനായും, തുടര്‍ന്ന് രണ്ടര വര്‍ഷം ചാലക്കുടി തച്ചുടപറമ്പ് പള്ളി വികാരിയായും, ഇരിഞ്ഞാലക്കുട അരമന വിവാഹക്കോടതിയില്‍ നോട്ടറിയായും സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി റോമിലേക്കു പോയി ഡോഗ്മാറ്റിക് തിയോളജിയില്‍ (ഉീഴാമശേര ഠവലീഹീഴ്യ) ലൈസന്‍ഷ്യേറ്റ് നേടി. പിന്നീട് മദ്രാസ് മിഷനില്‍ മൂന്നുവര്‍ഷക്കാലം സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് നാലുവര്‍ഷം ആനന്ദപുരം പള്ളി വികാരിയായി ശുശ്രൂഷ ചെയ്തു. ഇപ്പോള്‍ രണ്ടര വര്‍ഷമായി നവചൈതന്യ ഡയറക്ടറായും ആളൂര്‍ കാല്‍വരിക്കുന്ന് പള്ളി വികാരിയുമായി സേവനം ചെയ്തുവരുന്നു.

1991 മാര്‍ച്ച് 19-ന് ഇരിഞ്ഞാലക്കുട രൂപതയുടെ കീഴില്‍ ആരംഭിച്ച ലഹരി വിമോചന പരിശീലന കേന്ദ്രമാണ് നവചൈതന്യ. ലഹരിക്ക് അടിമപ്പെട്ടുപോയ അനേകായിരങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു അത്താണിയാണ് നവചൈതന്യ. ഒരു വ്യക്തി രക്ഷപ്പെട്ടാല്‍ ഒരു കുടുംബം രക്ഷപെടും. ഒരു കുടുംബം രക്ഷപെട്ടാല്‍ ഒരു സമൂഹം രക്ഷപെടുമെന്ന് നവചൈതന്യ വിശ്വസിക്കുന്നു.

എല്ലാമാസവും രണ്ടാം ശനിയാഴ്ച ആരംഭിച്ച് മൂന്നാം ശനിയാഴ്ച സമാപിക്കുന്ന ലഹരി വിമോചന പരിശീലന ക്യാമ്പില്‍, കേരളത്തിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെയുള്ള സ്ഥലങ്ങളില്‍ നിന്നും ജാതിമത വ്യത്യാസമില്ലാതെ മദ്യപാനത്തിനും ലഹരികള്‍ക്കും അടിമകളായിട്ടുള്ള വ്യക്തികള്‍ പങ്കെടുക്കുന്നു. ഇതേവരെ നടത്തപ്പെട്ട 298 ക്യാമ്പുകളിലൂടെ 17,000-ത്തിലധികം ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ 8,000-ലധികം വ്യക്തികള്‍ ലഹരി വിമുക്തരായി സമൂഹത്തിന് മാതൃകയായും പ്രചോദനമായും ജീവിക്കുന്നു.

ഇത് നവചൈതന്യയുടെ സില്‍വര്‍ജൂബിലി വര്‍ഷമാണ്. 2015 മാര്‍ച്ച് 19-ന് ആരംഭിച്ച ജൂബിലി വര്‍ഷം 2016 മാര്‍ച്ച് 19നു സമാപിക്കും.
സെപ്റ്റംബര്‍ 10-ന് നാട്ടിലേക്കു മടങ്ങും.

വിലാസം: ഫാ. ജയിസണ്‍ കുടിയിരിക്കല്‍, നവചൈതന്യ, ആളൂര്‍, കല്ലേറ്റുംകര (വഴി), തൃശൂര്‍ (ഡിസ്ട്രിക്ട്) 680683, ഫോണ്‍: 944777 4247. ഇമെയില്‍: ഷമശീിസൌറശ്യശൃശരസമഹ@വീാമശഹ.രീാ, ഫോണ്‍: 630 857 8657.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം