ഹജ്ജിനെത്തിയ മലയാളി മതാഫില്‍ കുഴഞ്ഞുവീണു മരിച്ചു
Thursday, August 27, 2015 9:09 AM IST
മക്ക: സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ തീര്‍ഥാടകന്‍ മക്കയില്‍ മരിച്ചു. എറണാകുളം പല്ലാരിമംഗലം സ്വദേശി ഹമീദ് അന്ദ്രു അറക്കല്‍ (67) ആണ് മരിച്ചത്. തവാഫ് ചെയ്തശേഷം ഹജറുല്‍ അസ്വദ് ചുംബിച്ചു കഴിഞ്ഞ്, പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ജിദ്ദയിലുള്ള മകന്‍ ഹംസ അറക്കല്‍ മക്കയിലുണ്ട്. ഐസിഎഫിന്റെ എംബസി ഏരിയ സെക്രട്ടറിയാണു ഹംസ.

കബറടക്കം മക്കയില്‍ നടന്നു. ഐസിഎഫ് പ്രതിനിധികളും ഏറണാകുളം ജാമിഅ അശ്അരിയ്യയുടെ പ്രതിനിധികളും കബറടക്ക ശുശ്രൂഷകളില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍