റോക്ക്ലാന്‍ഡ് ക്നാനായ മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍
Thursday, August 27, 2015 9:12 AM IST
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് ക്നാനായ കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യമറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. സെപ്റ്റംബര്‍ ആറിനു (ഞായര്‍) രാവിലെ 10നു തിരുനാളിനു കൊടിയേറും. 10.15ന് ലദീഞ്ഞ്.

തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. തോമസ് ആനിമൂട്ടില്‍ (ഡയറക്ടര്‍, കാരിത്താസ് ഹോസ്പിറ്റല്‍) കാര്‍മികത്വം വഹിക്കും. ഫാ. ഏബ്രഹാം കളിരിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. 12ന് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ നടക്കും.

40 പ്രസുദേന്തിമാരാണ് തിരുനാള്‍ കര്‍മങ്ങള്‍ ഏറ്റു നടത്തുന്നത്. മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടേല്‍ ട്രസ്റിമാരായ സിബി മണലേല്‍, ഫിലിപ്പ് ചാമക്കാല, ടെയ്സി മണിമല, രാജു മങ്ങാട്ടു തുണ്ടത്തില്‍ നേതൃത്വം കൊടുക്കുന്ന തിരുനാള്‍ കര്‍മങ്ങള്‍ സ്നേഹവിരുന്നോടെ സമാപിക്കും.

റോക്ലാന്റ് ക്നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന തിരുനാളില്‍ സകുടുംബം പങ്കുചേര്‍ന്ന് മാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്തു.