ഓസ്ട്രിയന്‍ ഹൈവേയില്‍ മൃതദേഹങ്ങളുമായി ലോറി കണ്ടെത്തി
Thursday, August 27, 2015 9:13 AM IST
ബര്‍ലിന്‍: അമ്പതോളം മൃതദേഹങ്ങള്‍ കയറ്റിയ ലോറി ഹംഗറിയുടെ അതിര്‍ത്തിയില്‍ ഓസ്ട്രിയന്‍ ഹൈവേയില്‍ പോലീസ് കണ്ടെത്തി. ഏകദേശം 30 നും 50 ഇടയില്‍ എണ്ണംവരുന്ന മൃതദേഹങ്ങള്‍ അഭയാര്‍ഥികളുടേതാണന്ന് പോലീസ് സ്ഥിരീകരിച്ചു. ഹൈവേയുടെ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായില്ല.

ഹൈവേ നമ്പര്‍ എ 4 ല്‍ നൊയേസീഡലിനും പാണ്‍ഡോര്‍ഫിനുമിടയില്‍ ബുര്‍ഗന്‍ലാന്റിലാണ് ലോറി കണ്ടെത്തിയത്. ഓസ്ട്രിയന്‍ പോലീസ് ജര്‍മനി, ഫ്രാന്‍സ്, ഹംഗറി എന്നീ രാജ്യങ്ങളിലെ പോലീസ് അധികാരികളുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍