ധര്‍മാരാം കോളജില്‍ ചരിത്രരേഖാ പ്രദര്‍ശനം
Thursday, August 27, 2015 9:21 AM IST
ബംഗളൂരു: ധര്‍മാരാം കോളജിന്റെ ലൈബ്രറിയില്‍ സ്വാതന്ത്യ്ര ദിനാഘോഷത്തോടനുബന്ധിച്ച് ചരിത്രരേഖാ പ്രദര്‍ശനം 'മാഗ്നാ സ്റോറിയ' സംഘടിപ്പിച്ചു. ഓഗസ്റ് 14ന് ആരംഭിച്ച പ്രദര്‍ശനം അഡിലാബാദ് രൂപതാ നിയുക്ത മെത്രാന്‍ മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ ഉദ്ഘാടനം ചെയ്തു.

1957-ല്‍ സ്ഥാപിതമായ ധര്‍മാരാം കോളജിന്റെ ചരിത്ര നിമിഷങ്ങള്‍, അപൂര്‍വ വാര്‍ത്താചിത്രങ്ങള്‍, കയ്യെഴുത്തുപ്രതികള്‍, പഴയകാല സംഗീതോപകരണങ്ങള്‍, വിവിധ രാജ്യങ്ങളുടെ തപാല്‍ സ്റാമ്പുകള്‍, നാണയങ്ങള്‍, ത്രീഡി സ്റാമ്പുകള്‍, തിരുവിതാംകൂര്‍- കൊച്ചി സ്റാമ്പുകള്‍, 1947 മുതലുള്ള ഇന്ത്യന്‍ സ്റാമ്പുകള്‍, 1946 ലെ ദീപിക ദിനപത്രം, ഗാന്ധിജി വെടിയേറ്റു മരിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ഇംഗ്ളീഷ് ദിനപ്പത്രം, ബൈബിള്‍ ആസ്പദമാക്കിയുള്ള ചിത്രരചനകള്‍ എന്നിവയുടെ ശേഖരമാണ് പ്രദര്‍ശനത്തിലുള്ളത്. പ്രവേശനം സൌജന്യമാണ്. പ്രദര്‍ശനം ഇന്നു വൈകുന്നേരം സമാപിക്കും.