ഡാളസില്‍ കേരള അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 29ന്
Saturday, August 29, 2015 8:55 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ മലയാളി സമൂഹം ഓഗസ്റ് 29 നു (ശനി) ഓണം ആഘോഷിക്കുന്നു.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയ ഓഡിറ്റോറിയത്തില്‍ (200 ട. ഒലമൃ്വ ഞറ, ഇീുുലഹഹ) രാവിലെ 11 മുതലാണ് ഓണാഘോഷ പരിപാടികള്‍. മുന്‍ പ്രസിഡന്റ് രമണി കുമാര്‍ ഓണ സന്ദേശം നല്‍കും.

നാടന്‍ കലാരൂപങ്ങളും ഓണപാട്ടുകളും പൂക്കളവും മാവേലി ഘോഷയാത്രയും ഓണസദ്യയുമൊക്കെ ഇത്തവണയും ഒരുങ്ങും. മികച്ച വിജയം നേടുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കായി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എഡ്യൂക്കേഷന്‍ അവാര്‍ഡ് ദാനവും തദവസരത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍