വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തില്‍ പങ്കെടുക്കാന്‍ ജാസി ഗിഫ്റ്റും
Saturday, August 29, 2015 8:59 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തില്‍ പങ്കെടുക്കാന്‍ തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നു.

ഗ്രീന്‍ബര്‍ഗിലുള്ള വുഡ്ലാന്‍ഡ് ഹൈസ്കൂളില്‍ (475 ണല ഒമൃറേെമഹല അ്ല, ണവശലേ ജഹമശി, ചഥ 10607) ഓഗസ്റ് 29നു (ശനി) 11 മുതല്‍ ആറു വരെയാണ് ആഘോഷ പരിപാടികള്‍.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്ത പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റിന്റെ ഗാനമേള ഒരു തിലകക്കുറി അയിരിക്കും. വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിനുവേണ്ടി പ്രത്യേക ക്ഷണിതാവായിട്ടാണ് ജാസി ഗിഫ്റ്റ് അമേരിക്കയില്‍ എത്തിച്ചേരുന്നത്.

വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്റെ ഉദ്ദേശം. ചെണ്ടമേളവും ശിങ്കാരി മേളവും താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും തിരുവാതിരകളിയും പുലികളിയും കലാപരിപാടികളും തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അസ്വദിക്കത്തക്കരീതിയിലുള്ള വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്ചെസ്റര്‍ നിവാസികളായ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം