ഡോ. പൊന്നുമുത്തന്‍ അമേരിക്കന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 11 മുതല്‍
Saturday, August 29, 2015 9:00 AM IST
ഷിക്കാഗോ: പുനലൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ രണ്ടാഴ്ചത്തെ സന്ദര്‍ശനാര്‍ഥം സെപ്റ്റംബര്‍ 11നു ഷിക്കാഗോയില്‍ എത്തും. തുടര്‍ന്നു ബോസ്റണ്‍, ഹൂസ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 28നു ഇന്ത്യയിലേക്കു മടങ്ങും.

പുനലൂര്‍ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ് ഡോ. പൊന്നുമുത്തന്‍. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള രൂപതയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും മേന്മയ്ക്കും വേണ്ടി ആസുത്രണം ചെയ്തിട്ടുള്ള വിവിധ പദ്ധതികളുടെ സാമ്പത്തിക സമാഹരണത്തിനുള്ള സഹായം തേടുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.

വിവരങ്ങള്‍ക്ക്: ഷീബ ആര്‍ഡോള്‍ഡ് 914 484 4429, ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍ 718 490 5057, ഹെറാള്‍ഡ് ഫിഗരേദോ 630 400 1172.

റിപ്പോര്‍ട്ട്: പോള്‍ ഡി. പനയ്ക്കല്‍