ബ്രാംപ്ടന്‍ മലയാളി സമാജത്തിനു പുതിയ നേതൃത്വം
Saturday, August 29, 2015 9:02 AM IST
ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളി സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജത്തിനു (ബിഎംഎസ്) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി കുര്യന്‍ പ്രക്കാനം (പ്രസിഡന്റ്), ഉണ്ണി ഒപ്പത്ത് (സെക്രട്ടറി), ജോജി ജോര്‍ജ് (ട്രഷറര്‍) എന്നിവരേയും മറ്റു ഭാരവാഹികളായി തോമസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ഫാസില്‍ മുഹമ്മദ് (ജോ. സെക്രട്ടറി), സെന്‍ മാത്യു (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസി ലോകത്തിനു ആകമാനം മാതൃകയായ ബ്രാംപ്ടന്‍ മലയാളി സമാജം കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ സംഘാടകരാണ് കൂടാതെ ബി എംഎസ് ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് എന്ന ജീവകാരുണ്യ പ്രവര്‍ത്തനം വഴി നിരവധി കുടുംബങ്ങള്‍ക്ക് സഹായമായി മാറി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സമാജത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യകം വേദികള്‍ ഒരുക്കുകയും കിഡ്സ് ഫെസ്റ് യുത്ത് ഫെസ്റ് തുടങ്ങി വിവിധ മത്സര വേദികള്‍ 2007 മുതല്‍ നടത്തി മാതൃക പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും ചെയ്ത സംഘടന എന്ന പ്രത്യേകതയും ബിഎംഎസിനു സ്വന്തം. രക്തദാനം, ഓര്‍ഗന്‍ ഡൊണേഷന്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമാജം ശക്തമായി നടത്തിവരുന്നു.

റിപ്പോര്‍ട്ട്: ഗോപകുമാര്‍ നായര്‍