71 കുടിയേറ്റക്കാര്‍ മരിച്ചത് ശുദ്ധവായുവിന്റെ അഭാവത്തില്‍
Saturday, August 29, 2015 9:09 AM IST
ബര്‍ലിന്‍: വായു കടക്കാന്‍ ഒരു സുഷിരം പോലുമില്ലാത്ത ലോറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചത് 71 അനധികൃത കുടിയേറ്റക്കാര്‍. ഓസ്ട്രിയന്‍ ദേശീയ പാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ലോറി.

സംഭവത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ട ഏഴു പേരെയും അവരുടെ സഹായികളെയും അറസ്റു ചെയ്തു. ഇവരില്‍ ലോറി ഉടമയും രണ്ടു ഡ്രൈവര്‍മാരും ഒരു അഫ്ഗാനിസ്ഥാന്‍ പൌരനും ഉള്‍പ്പെടുന്നു.

ഫ്രീസ് ചെയ്ത കോഴിയിറച്ചി കടത്താന്‍ ഉപയോഗിച്ചുവന്നിരുന്നതാണ് ലോറി. ഇതു തുറന്നു പരിശോധിക്കുമ്പോഴേക്കും 71 പേരുടെ മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിരുന്നു. ഇതില്‍ എട്ടു സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും ഒരു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍